Sunday, April 21, 2013

തിങ്കളാഴ്ച ഇന്റര്‍നെറ്റ്‌ നിശ്ചലമാകുമോ ?

ദിവസങ്ങളായി ലോകമെമ്പാടുമുള്ള പലരും ആകംഷപൂര്‍വ്വം ആലോചിക്കുന്ന ഒരു കാര്യമാണിത്. കാരണം, അനോണിമസ് എന്ന ഹാക്കര്‍ സംഘം വീണ്ടും ഒരു സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന് വാര്‍ത്ത‍ പുറത്തുവന്നിരിക്കുന്­നു. ഇപ്പോഴത്തെ ഈ ആക്രമണപരിപാടി തയ്യാറാക്കാനുള്ള കാരണം CISPA എന്ന പുതിയ നിയമമാണ്. (പൂര്‍ണ്ണരൂപം ഇവിടെ : http://www.gpo.gov/­fdsys/pkg/­BILLS-113hr624ih/pdf/­BILLS-113hr624ih.pdf)...



Wednesday, April 10, 2013

നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ മറന്നേക്കൂ, പുതിയ സാങ്കേതികവിദ്യ വരുന്നു

പാസ്സ്‌വേര്‍ഡ്‌ സുരക്ഷ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു ചര്ച്ചവിഷയമാണ്. ഒരു നല്ല പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ ആവശ്യമാണ്. സുരക്ഷ പിന്നെയും ഉറപ്പുവരുത്താനായി ഇനിയും ധാരാളം വഴികള്‍ ഉണ്ട്. എങ്കില്‍  നാം ഓരോ പ്രാവശ്യവും കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുന്നതിനു പകരം നമ്മുടെ പാസ്സ്‌വേര്‍ഡ്‌ വെറുതെ...



വിന്‍ഡോസ്‌ എക്സ് പി യുഗം അവസാനിക്കുന്നു

മൈക്രോസോഫ്റ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയകരമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരുന്ന വിന്‍ഡോസ്‌ എക്സ് പിയുടെ യുഗം അവസാനിക്കുന്നു. 2001 ഒക്ടോബറിലാണ് വിന്‍ഡോസ്‌ എക്സ് പി പുറത്തിറങ്ങിയത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ് എന്ന് ചോദിച്ചാല്‍ നിസ്സംശയമായും വിന്‍ഡോസ്‌ എക്സ് പി എന്ന് പറയാന്‍ കഴിയും....



Thursday, December 13, 2012

ബി എസ് എന്‍ എല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ബി എസ് എന്‍ എല്‍ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.bsnl.co.in/ അനോണിമസ് എന്ന ഹാക്കര്‍ സംഘം ഇന്ന് രാവിലെ (13-12-2012) രാവിലെ ഹാക്ക് ചെയ്തു. വെബ്സൈറ്റിന്റെ ഹോം പേജില്‍ ഹാക്കര്‍മാര്‍ എഴുതിയ സന്ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്‌ സെക്ഷന്‍ 66എ ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിക്കുന്നു. സെക്ഷന്‍ 66എ ഇന്റര്‍നെറ്റ്‌ മുതലായ വാര്‍ത്താവിനിമയ മാധ്യമങ്ങളിലൂടെ...



Tuesday, December 11, 2012

ഫേസ്ബുക്കും ജി മെയിലും പണിമുടക്കി

ഇന്റെര്‍നെറ്റിലെ നമ്പര്‍ വണ്‍ വെബ്സൈറ്റ് ആയ ഫേസ്ബുക്ക്‌ ഇന്ന് രാവിലെ (11-12-2012) പണിമുടക്കിയ കാര്യം നമ്മില്‍ മിക്കവാറും അറിഞ്ഞുകാണും. ഇന്നലെ രാത്രി ജി മെയില്‍ പണിമുടക്കിയ കാര്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് 18 മിനിറ്റേ ഉണ്ടായിരുന്നുള്ളു എങ്കില്‍ ഫേസ്ബുക്കിന്റെ ഈ പ്രശ്നം ചില രാജ്യങ്ങളില്‍ ഒരു മണിക്കൂറോളം സമയം നീണ്ടുനിന്നു എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു....



Sunday, December 9, 2012

ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!

"ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!" ഓഫര്‍ എങ്ങനെയുണ്ട് ?  കിടിലന്‍ അല്ലേ? എങ്കില്‍ ഇങ്ങനെ ഒരു ഓഫര്‍ ആരും കൊടുത്തിട്ടില്ല, പക്ഷെ കിട്ടി. ആ കഥയാണ് ഇവിടെ പറയുന്നത്. സംഭവം നടന്നത് അങ്ങ് യുഎസ്എയില്‍ ആണ്. അവിടെ കഴിഞ്ഞയാഴ്ച്ച ഒരാള്‍ ക്രിസ്മസ് ഒക്കെയല്ലേ ഒരു ഐപാഡ് വാങ്ങിയേക്കാം എന്ന് വിചാരിച്ച് ബെസ്റ്റ്ബൈ എന്ന ഷോപ്പിംഗ്‌ വെബ്‌സൈറ്റില്‍ കയറി...



Wednesday, November 28, 2012

മലയാളത്തിന് ഒരു സിനിമാ എന്‍സൈക്ളോപീഡിയ

നമ്മില്‍ ഐഎംഡിബി (IMDb) എന്ന വെബ്സൈറ്റിനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്റര്‍നെറ്റ്‌ മൂവി ഡാറ്റബേസ് എന്ന IMDbയില്‍ ലക്ഷക്കണക്കിന്‌ സിനിമകളേയും, ടി വി പരിപാടികളെയും, വീഡിയോ ഗെയിമുകളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. പക്ഷെ IMDbയില്‍ നമ്മുടെ  മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ കുറവാണ്.  സിനിമ കാണാനും അതിനെപ്പറ്റി കൂടുതല്‍...



Saturday, November 10, 2012

സ്പാം മെയിലുകളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്പാം ഇമെയിലുകള്‍ അയക്കപ്പെടുന്ന രാജ്യം എന്ന 'പദവി' യു എസ് എയെ പിന്തള്ളി ഇന്ത്യ നേടി. ലോകത്തില്‍ അയക്കപ്പെടുന്ന ആറു സ്പാം ഇമെയിലുകളില്‍ ഒരെണ്ണം ഇന്ത്യയില്‍ നിന്നാണ്. ആകെ അയക്കപ്പെടുന്ന സ്പാം ഇമെയിലുകളില്‍ 16 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മെയിലുകളില്‍ ഭൂരിഭാഗവും അയക്കപ്പെടുന്നത് ഹാക്കര്‍മാര്‍...



പബ്ലിക്‌ വൈ ഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് കോളേജുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ അപകടവശങ്ങള്‍ അറിയാതെ പലരും അത് അശ്രദ്ധമായി ഉപയോഗിക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഹാക്കര്‍മാരുടെ വിഹാരകേന്ദ്രമാണ്. ആളുകളുടെ അറിവില്ലായ്മ മുതലെടുത്ത് അവര്‍ പാസ്സ്‌വേര്‍ഡ്‌കളും മറ്റ് സുപ്രധാന വിവരങ്ങളും ചോര്‍ത്തിയെടുത്തേക്കാം....



Friday, November 9, 2012

മനുഷ്യമൂത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ വികസിപ്പിച്ചെടുത്തു

മനുഷ്യമൂത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ നാല് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ ?  സംഗതി സത്യമാണ്. ആഫ്രിക്കയിലെ ലാഗോസില്‍ ഇന്നലെ (8-11-2012) നടന്ന ഒരു ശാസ്ത്രമേളയിലാണ് സംഭവം നടന്നത്. ആരും തീരെ പ്രതീക്ഷിക്കാത്ത ഈ കണ്ടുപിടിത്തം Duro-Aina Adebola (14), Akindele Abiola (14), Faleke Oluwatoyin...