Thursday, December 13, 2012

ബി എസ് എന്‍ എല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ബി എസ് എന്‍ എല്‍ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.bsnl.co.in/ അനോണിമസ് എന്ന ഹാക്കര്‍ സംഘം ഇന്ന് രാവിലെ (13-12-2012) രാവിലെ ഹാക്ക് ചെയ്തു. വെബ്സൈറ്റിന്റെ ഹോം പേജില്‍ ഹാക്കര്‍മാര്‍ എഴുതിയ സന്ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്‌ സെക്ഷന്‍ 66എ ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിക്കുന്നു. സെക്ഷന്‍ 66എ ഇന്റര്‍നെറ്റ്‌ മുതലായ വാര്‍ത്താവിനിമയ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉള്ളതാണ്.  കാര്‍ടൂണിസ്റ്റ് അസീം ത്രിവേദിയെയും അലോക് ദീക്ഷിത് നെയും അനുകൂലിച്ചുകൊണ്ടാണ് ഹാക്കിംഗ് നടത്തിയത് എന്നും കാണാന്‍ കഴിഞ്ഞു. അസീം ത്രിവേദിയുടെ ഫോട്ടോയും ഡീഫേസ് പേജില്‍ കൊടുത്തിരുന്നു. 



ഈ ഹാക്കിലൂടെ ബി എസ് എന്‍ എലിന്റെ 250 ഡാറ്റാബേസുകള്‍ ഡിലീറ്റ് ചെയ്തു എന്ന് അവര്‍ അവകാശപ്പെടുന്നു. അതിന്റെ പാസ്സ്‌വേര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ ഒരു പേസ്റ്റ്ബിന്‍ പേസ്റ്റിലൂടെ പരസ്യപ്പെടുത്തി. അവിടെ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ബി എസ് എന്‍ എലിന് അവരുടെ ഡാറ്റാബേസുകളുടെ സുരക്ഷയില്‍ യാതൊരു താല്‍പര്യവും ഇല്ലെന്നു മനസിലാക്കാം. കാരണം വളരെ അരക്ഷിതമായ പാസ്സ്‌വേര്‍ഡുകളുടെ ഗണത്തില്‍ പെടുന്ന 'Password123' എന്ന പാസ്സ്‌വേര്‍ഡ്‌ ആണ് അവര്‍ 9 ഡാറ്റാബേസുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്ന "password", "vpt123", "enquiry999" മുതലായ പാസ്സ്‌വേര്‍ഡുകളും ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ നിന്നുതന്നെ അവരുടെ സുരക്ഷാ ബോധത്തെപ്പറ്റി നമുക്ക് മനസിലാക്കാം.

ഇതിനു മുന്‍പും ബി എസ് എന്‍ എല്‍ വെബ്സൈറ്റ് പലതവണ ഹാക്ക് ചെയ്യപ്പെട്ടിടുണ്ട്. അതില്‍ നിന്നൊന്നും അവര്‍ പാഠം പഠിച്ചില്ല എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഈ വര്ഷം മെയ്‌ മാസത്തില്‍ അനോണിമസ് റിലയന്‍സ് വെബ്സൈറ്റും, കഴിഞ്ഞ മാസം കേന്ദ്ര ഐടി മന്ത്രി കപില്‍ സിബലിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു.

അപ്ഡേറ്റ് : വൈകുന്നേരം ഏഴരയോടെ ബി എസ് എന്‍ എല്‍ വെബ്സൈറ്റ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നു.

ഈ പോസ്റ്റ്‌ നിങ്ങള്ക്ക് പ്രയോജനപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.




Tuesday, December 11, 2012

ഫേസ്ബുക്കും ജി മെയിലും പണിമുടക്കി

ഇന്റെര്‍നെറ്റിലെ നമ്പര്‍ വണ്‍ വെബ്സൈറ്റ് ആയ ഫേസ്ബുക്ക്‌ ഇന്ന് രാവിലെ (11-12-2012) പണിമുടക്കിയ കാര്യം നമ്മില്‍ മിക്കവാറും അറിഞ്ഞുകാണും. ഇന്നലെ രാത്രി ജി മെയില്‍ പണിമുടക്കിയ കാര്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് 18 മിനിറ്റേ ഉണ്ടായിരുന്നുള്ളു എങ്കില്‍ ഫേസ്ബുക്കിന്റെ ഈ പ്രശ്നം ചില രാജ്യങ്ങളില്‍ ഒരു മണിക്കൂറോളം സമയം നീണ്ടുനിന്നു എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അതേസമയം ചില ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്‌ വെബ്സൈറ്റ് കിട്ടിയിരുന്നു എങ്കിലും ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതില്‍ തടസ്സം നേരിട്ടിരുന്നു. 


ഫേസ്ബുക്ക്‌ അധികൃതര്‍ ഇതിനെപ്പറ്റി പ്രതികരിച്ചപ്പോള്‍ പറഞ്ഞത് അവര്‍ അവരുടെ ഡി എന്‍ എസില്‍ ഒരു പ്രധാന മാറ്റം വരുത്തിയിരുന്നു, അതില്‍ സംഭവിച്ച പിഴവാണ് പ്രശ്നത്തിന് കാരണം എന്നാണ്. ഞങ്ങള്‍ പ്രശ്നം കണ്ടെത്തുകയും എത്രയും പെട്ടെന്ന് പരിഹരിക്കുകയും ചെയ്തു. സേവനങ്ങളില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷെ ഇതിനിടെ ട്വിറ്ററില്‍ അനോണിമസ് ഓണര്‍ (@AnonymousOwn3r) എന്ന ഒരു വ്യക്തി പറഞ്ഞത് അദ്ദേഹം ആക്രമിച്ചിട്ടാണ് ഫേസ്ബുക്ക്‌ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായത് എന്നാണ്. ഫേസ്ബുക്ക്‌ വെബ്‌സൈറ്റില്‍ കുറെയധികം സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഒരു പേസ്റ്റ്ബിന്‍ പേസ്റ്റില്‍ അതിനെപ്പറ്റി പറയുന്നു.

ഇനി ജി മെയിലിന്റെ കാര്യത്തിലേക്ക് കടക്കാം. ഗൂഗിളിന്റെ ആപ്പ് സ്റ്റാറ്റസ് ഡാഷ്ബോര്‍ഡില്‍ ജി മെയിലും, ഗൂഗിള്‍ ഡ്രൈവും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു. എങ്കിലും 18 മിനിറ്റുകള്‍ക്ക് ശേഷം വെബ്സൈറ്റുകള്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യമായിരുന്നു ഗൂഗിള്‍ ക്രോം ബ്രൌസരിന്റെ ക്രാഷ് (റണ്‍ടൈം എറര്‍ ) വിവിധ ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഒരേസമയം ഈ പ്രശ്നം ദൃശ്യമായിരുന്നു.



ഈ പോസ്റ്റ്‌ പ്രയോജനപ്രദം ആയി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Sunday, December 9, 2012

ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!

"ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!"
ഓഫര്‍ എങ്ങനെയുണ്ട് ?  കിടിലന്‍ അല്ലേ?
എങ്കില്‍ ഇങ്ങനെ ഒരു ഓഫര്‍ ആരും കൊടുത്തിട്ടില്ല, പക്ഷെ കിട്ടി. ആ കഥയാണ് ഇവിടെ പറയുന്നത്.

സംഭവം നടന്നത് അങ്ങ് യുഎസ്എയില്‍ ആണ്. അവിടെ കഴിഞ്ഞയാഴ്ച്ച ഒരാള്‍ ക്രിസ്മസ് ഒക്കെയല്ലേ ഒരു ഐപാഡ് വാങ്ങിയേക്കാം എന്ന് വിചാരിച്ച് ബെസ്റ്റ്ബൈ എന്ന ഷോപ്പിംഗ്‌ വെബ്‌സൈറ്റില്‍ കയറി ഒരു ഐപാഡ് ഓര്‍ഡര്‍ ചെയ്തു. താമസിയാതെ അത് വീട്ടില്‍ വരുകയും ചെയ്തു. പക്ഷെ ഒരെണ്ണത്തിനു പകരം അഞ്ചെണ്ണത്തിന്റെ വലിയ ഒരു പെട്ടിയാണ് വീട്ടില്‍ വന്നത്. അമളി പറ്റിയ കാര്യം അയച്ച കമ്പനി അറിഞ്ഞതുമില്ല. 

ഈ അവസ്ഥയില്‍ നിങ്ങള്‍ ആണെങ്കില്‍ എന്ത് ചെയ്യും ? ഒന്ന്  മനസ്സില്‍ കണ്ടുനോക്കൂ.

എന്തൊക്കെ ആയാലും കിട്ടിയ ആള്‍ അത് കമ്പനിയെ അറിയിച്ചു. അപ്പോള്‍ കിട്ടിയ മറുപടി ആണ് അതിലും രസം. അവധിക്കാലം ഒക്കെയല്ലേ അഞ്ചെണ്ണവും നിങ്ങള്‍ തന്നെ വെച്ചോളൂ എന്ന്. വേണമെങ്കില്‍ ഐപാഡ് ഇല്ലാത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സമ്മാനിക്കാം എന്നും അവര്‍ പറഞ്ഞു.

ഇതൊക്കെ കഴിഞ്ഞു അടുത്ത ദിവസം യുഎസ്‌എയിലെ തന്നെ വേറൊരാള്‍ക്കും അഞ്ച് ഐപാഡ് ലഭിക്കുകയുണ്ടായി. അദ്ദേഹം കമ്പനിയുമായി ഫോണില്‍ ബന്ധപ്പെട്ടപോള്‍ ഒരെണ്ണം മാത്രമേ അയച്ചിട്ടുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നെങ്കിലും അവര്‍ തന്നെ തേടി വരും എന്ന പ്രതീക്ഷയില്‍ ആ ഐപാഡുകളുമായി അയാള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു.

ഇങ്ങനെ രണ്ടു പേര്‍ക്ക് കിട്ടിയെങ്കില്‍ തീര്‍ച്ചയായും കുറെയധികം പേര്‍ക്ക് കിട്ടിയിട്ടുണ്ടാവും അല്ലേ ?

വിശ്വാസം വരുന്നില്ലേ ? എങ്കില്‍ ഇത് നോക്കിക്കോളൂ-

നിങ്ങള്‍ യുഎസ്എയില്‍ ആണോ ? എങ്കില്‍ ഒന്ന് ഓര്‍ഡര്‍ ചെയ്തു നോക്കൂ.. ചിലപ്പോ കിട്ടിയാലോ ?



Wednesday, November 28, 2012

മലയാളത്തിന് ഒരു സിനിമാ എന്‍സൈക്ളോപീഡിയ

നമ്മില്‍ ഐഎംഡിബി (IMDb) എന്ന വെബ്സൈറ്റിനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്റര്‍നെറ്റ്‌ മൂവി ഡാറ്റബേസ് എന്ന IMDbയില്‍ ലക്ഷക്കണക്കിന്‌ സിനിമകളേയും, ടി വി പരിപാടികളെയും, വീഡിയോ ഗെയിമുകളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. പക്ഷെ IMDbയില്‍ നമ്മുടെ  മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ കുറവാണ്. 




സിനിമ കാണാനും അതിനെപ്പറ്റി കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വെബ്സൈറ്റ് എന്നത് ഓരോ സിനിമാ പ്രേമിയുടെയും ആഗ്രഹമായിരുന്നു. കാരണം ഇന്ന് സിനിമാ നിരൂപണങ്ങളും സിനിമാ പ്രൊമോഷനുകളും ഇന്റര്‍നെറ്റിലേക്ക് കടന്നിരിക്കുന്നു. ഇന്ന് വിവര ശേഖരണത്തിനായി ഇന്റര്‍നെറ്റ്‌ ആണ് കൂടുതല്‍ ആശ്രയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ഡാറ്റബേസ് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഈ അവസരത്തില്‍ ആണ് ഒരു സമ്പൂര്‍ണ മലയാള സിനിമാ ഡാറ്റബേസ് എന്ന ആശയം പ്രസക്തമാകുന്നത്.

കോഴിക്കോടുള്ള മൂന്ന് വിദ്യാര്‍ഥികള്‍ ആണ് ഇങ്ങനെ ഒരു ആശയവുമായി മുന്നോട്ടുവന്നത്. അതിന്റെ ഫലമായി അവര്‍ രൂപം കൊടുത്ത വെബ്സൈറ്റ് ആണ് മലയാളം ഓണ്‍ലൈന്‍ മൂവി ഡാറ്റബേസ് (MOMdb). മലയാളത്തിലെ മുഴുവന്‍ സിനിമകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു ഡാറ്റബേസ് എന്നതാണ് MOMdbയുടെ ലക്ഷ്യം. ഇപ്പോള്‍ ശൈശവദിശയിലുള്ള ഈ വെബ്സൈറ്റില്‍ 35 വര്‍ഷത്തെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിക്കിപീഡിയയില്‍ നിന്നും മറ്റിതര വെബ്സൈറ്റുകളില്‍നിന്നും നേരിട്ടും ശേഖരിച്ച വിവരങ്ങള്‍ , അവയുടെ വിശ്വാസ്യതയും പൂര്‍ണതയും ഉറപ്പുവരുത്തിയതിനുശേഷമാണ് ഡാറ്റബേസിലേക്ക് ചേര്‍ക്കുന്നത്. 

Actor, Director, Year, Genre, Writer എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സിനിമകള്‍ തിരഞ്ഞു കണ്ടെത്താവുന്നതാണ്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം സിനിമകള്‍ റേറ്റ് ചെയ്യാനുള്ള സൗകര്യവും MOMdb ഒരുക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ട്ടപ്പെട്ട സിനിമ, മോശമെന്ന് തോന്നിയ സിനിമ എന്നിവ ലിസ്റ്റ് ചെയ്യാവുന്നതാണ്.ഇതുപയോഗിച്ച് നമുക്ക് ഒരു മൂവി പ്രൊഫൈല്‍ ഉണ്ടാക്കാനും അത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും സാധിക്കും. ആക്ഷന്‍, റൊമാന്‍സ്, കോമഡി, ക്രൈം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി സിനിമകള്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സംവിധായകന്‍ , നിര്‍മാതാവ് , സംഗീതസംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി വിവരങ്ങള്‍ ലഭിക്കും. (ഉദാ: മേജര്‍ രവി, എം ജി ശ്രീകുമാര്‍ ). സുഹൃത്തുക്കളുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക്‌ കണക്റ്റ് MOMdbയില്‍ ഉപയോഗിച്ചിരിക്കുന്നു.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക: http://momdb.com

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക



Saturday, November 10, 2012

സ്പാം മെയിലുകളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്പാം ഇമെയിലുകള്‍ അയക്കപ്പെടുന്ന രാജ്യം എന്ന 'പദവി' യു എസ് എയെ പിന്തള്ളി ഇന്ത്യ നേടി. ലോകത്തില്‍ അയക്കപ്പെടുന്ന ആറു സ്പാം ഇമെയിലുകളില്‍ ഒരെണ്ണം ഇന്ത്യയില്‍ നിന്നാണ്. ആകെ അയക്കപ്പെടുന്ന സ്പാം ഇമെയിലുകളില്‍ 16 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മെയിലുകളില്‍ ഭൂരിഭാഗവും അയക്കപ്പെടുന്നത് ഹാക്കര്‍മാര്‍ കീഴടക്കിയ കമ്പ്യൂട്ടറുകളില്‍ നിന്നും ബോട്ട്നെറ്റുകളില്‍ നിന്നും ആണ്. 

ലോകത്തിലെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ 5.7 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കക്കും ചൈനയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരും ഇന്ത്യക്കാരാണ്. പക്ഷെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഏകദേശം 10 ശതമാനം മാത്രമേ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നുള്ളൂ. ഒരു വെബ്സൈറ്റ് പറയുന്നതനുസരിച്ച് ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ ഭൂരിഭാഗവും വൈറസ്‌ ബാധിച്ചവ ആണ്. ഇത്തരം കമ്പ്യൂട്ടറുകള്‍ ചേര്‍ന്ന ബോട്ട്നെറ്റുകള്‍ ആണ് സ്പാം മെയിലുകള്‍ അയക്കാനും, ഹാനികരമായ സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാനും, വ്യതിപരമായ വിവരങ്ങള്‍ ശേഖരിക്കാനും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ അയക്കുന്ന 12 രാജ്യങ്ങള്‍ ഇതാ.




ഇതൊക്ക കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ അയക്കുന്നത് ഇന്ത്യക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം വിദേശികളായ സ്പാമര്‍മാര്‍ക്ക് ഇന്ത്യയിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് സ്പാം ഇമെയിലുകള്‍ അയക്കാന്‍ ബോട്നെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോകതാക്കളുടെ അജ്ഞത വിദേശ സ്പാമര്‍മാര്‍ മുതലെടുക്കുന്നു. 


നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇതിനു ഉപയോഗിക്കപ്പെടുന്നുണ്ടോ ? അത് എങ്ങനെ തടയാം എന്ന് നമുക്ക്‌ നോക്കാം.


  • സംശയകരമായ ഇമെയിലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക: നാം ഒരു സ്പാം ഇമെയിലില്‍ ക്ലിക്ക് ചെയ്തു വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമുക്ക്‌ സ്പാം മെസ്സേജുകള്‍ കിട്ടാനുള്ള സാധ്യത കൂടുന്നു. കൂടുതല്‍ മെയിലിംഗ് ലിസ്ടുകളിലേക്ക് നിങ്ങളുടെ ഇമെയില്‍ ഐഡി ചേര്‍ക്കപ്പെട്ടേക്കാം.
  • അപരിചിതരില്‍നിന്നുള്ള ഇമെയിലുകള്‍ ശ്രദ്ധിക്കുക: അപരിചിതരില്‍ നിന്നുള്ള ഇമെയിലുകള്‍ പരമാവധി ഡിലീറ്റ് ചെയ്തുകളയുക. ഇത്തരം സ്പാം മെയിലുകളില്‍ ഹാനികരമായ പ്രോഗ്രാമുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് അറ്റാച്മെന്റുകള്‍ ഒരുകാരണവശാലും തുറക്കരുത്.
  • ഒരിക്കലും പ്രതികരിക്കരുത്: ഇത്തരം സ്പാം ഇമെയിലുകള്‍ക്ക് യാതൊരു കാരണവശാലും മറുപടി അയക്കരുത്. അത് unsuscribe എന്ന് ആണെങ്കില്‍ പോലും. കാരണം ഇതുമൂലം നിങ്ങള്‍ ഇമെയിലുകള്‍ തുറന്നുവയിക്കുന്ന ഒരാള്‍ ആണെന്ന് അയക്കുന്നവര്‍ക്ക് മനസ്സിലാകുകയും പിന്നീട് അത് കൂടുതല്‍ സ്പാം ലഭിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോഴും ഇത് ബാധകമാണ്.
  • കൂടുതല്‍ പേര്‍ക്ക് ഇമെയില്‍ അയക്കുമ്പോള്‍ BCC ഉപയോഗിക്കുക: ഒരു ഇമെയില്‍ കൂടുതല്‍ പേര്‍ക്ക് അയക്കേണ്ട അവസരങ്ങളില്‍ ബ്ലാങ്ക് കാര്‍ബണ്‍ കോപ്പി (BCC) ഉപയോഗിക്കുക. ഇത് മറ്റുള്ളവരുടെ ഇമെയില്‍ ഐഡികള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സഹായിക്കും. അല്ലാത്തപക്ഷം ആ ഐഡികള്‍ കൂടി സ്പാമറുടെ മെയിലിംഗ് ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടേക്കാം.
  • വെബ്സൈറ്റുകളില്‍ ഇമെയില്‍ ഐഡി പങ്കുവയ്ക്കുമ്പോള്‍ശ്രദ്ധിക്കുക: സ്പമര്‍മാര്‍ മെയില്‍ അയക്കാന്‍ ഐഡികള്‍ കണ്ടെത്തുന്നതിനായി ബോട്ടുകള്‍ (സോഫ്റ്റ്‌വെയറുകള്‍ ) ഉപയോഗിക്കാറുണ്ട്. ഇത്തരം ബോട്ടുകള്‍ വെബ്സൈറ്റുകളിലൂടെ സഞ്ചരിച്ച് ഇമെയില്‍ ഐഡി കള്‍ ശേഖരിക്കുന്നു.
  • ഒന്നില്‍ കൂടുതല്‍ ഇമെയില്‍ ഐഡികള്‍ ഉപയോഗിക്കുക: ഇന്‍റര്‍നെറ്റില്‍ ഫോറങ്ങളും മറ്റും പൂരിപ്പിക്കുമ്പോള്‍ നിങ്ങളുടെ പ്രാഥമിക ഇമെയില്‍ ഐഡി കൊടുക്കാതെ മറ്റൊരു ഐഡി കൊടുക്കുക. 
  • താല്‍ക്കാലിക ഇമെയില്‍ ഐഡികള്‍ ഉപയോഗിക്കുക: ഏതാനും മിനിറ്റ് സമയത്തെ ആവശ്യത്തിനാണെങ്കില്‍ ഗറില്ല മെയില്‍ പോലെയുള്ള താല്‍ക്കാലിക ഇമെയില്‍ ഐഡി ഉപയോഗിക്കുക.
 അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



പബ്ലിക്‌ വൈ ഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് കോളേജുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ അപകടവശങ്ങള്‍ അറിയാതെ പലരും അത് അശ്രദ്ധമായി ഉപയോഗിക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഹാക്കര്‍മാരുടെ വിഹാരകേന്ദ്രമാണ്. ആളുകളുടെ അറിവില്ലായ്മ മുതലെടുത്ത് അവര്‍ പാസ്സ്‌വേര്‍ഡ്‌കളും മറ്റ് സുപ്രധാന വിവരങ്ങളും ചോര്‍ത്തിയെടുത്തേക്കാം. അതുകൊണ്ട് ഇനി ഇത്തരം പബ്ലിക്‌ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ പിടിക്കുന്നത് നന്നായിരിക്കും.


  • നിങ്ങള്‍ സുരക്ഷിതരല്ല എന്ന് അറിയുക: ഒരു പബ്ലിക്‌ വൈ ഫൈ ഹോട്ട്സ്പോട്ടില്‍ നിങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ അതേ നെറ്റ്‌വര്‍ക്കില്‍ തന്നെ ഒരു പക്ഷെ ഒരു ഹാക്കറും ഉണ്ടായേക്കാം. അയാള്‍ക്ക് നിങ്ങള്‍ നെറ്റ്‌വര്‍ക്കിലൂടെ കൈമാറുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.
  • സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക: നിങ്ങളുടെ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ഇന്‍കമിംഗ് കണക്ഷനുകള്‍ ഫയര്‍വാള്‍ ഉപയോഗിച്ച് ബ്ലോക്ക്‌ ചെയ്യുക.
  • നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ സംരക്ഷിക്കുക: ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന എന്തും ചോര്‍ത്താനായി കീലോഗര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ കഴിയും. പാസ്സ്‌വേര്‍ഡുകളും ഇതുപയോഗിച്ച് ചോര്‍ത്താനാകും. അതുകൊണ്ട് ലാസ്റ്റ്‌പാസ്‌ പോലെയുള്ള ഒരു പാസ്സ്‌വേര്‍ഡ്‌ മാനേജര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
  • എല്ലായ്പ്പോഴും  എന്‍ക്രിപ്റ്റഡ് കണക്ഷന്‍ ഉപയോഗിക്കുക: https ഉള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നാം കൈമാറുന്ന വിവരങ്ങള്‍ കോഡ് ചെയ്യപ്പെട്ടതിനാല്‍ അത് രഹസ്യമയിരിക്കും. പക്ഷെ എല്ലാ വെബ്സൈറ്റുകളും https ഉപയോഗിക്കുന്നില്ല. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി https everywhere എന്ന ബ്രൌസര്‍ ആഡ്ഓണ്‍ ഉപയോഗിക്കാം.
  • ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്കിന്റെ പേര് ശ്രദ്ധിക്കുക: മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്താനായി ഹാക്കര്‍മാര്‍ ഒരുപക്ഷെ ഒരു വ്യാജനെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയേക്കാം. അതുകൊണ്ട് നിങ്ങള്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ നെറ്റ്‌വര്‍ക്ക് ആണെന്ന് ഉറപ്പുവരുത്തുക.
  • ശ്രദ്ധിക്കുക, ബുദ്ധി ഉപയോഗിക്കുക: എല്ലാ പബ്ലിക്‌ നെറ്റ്‌വര്‍ക്കുകളെയും സുരക്ഷിതമല്ലാത്ത നെറ്റ്‌വര്‍ക്കുകളായി വീക്ഷിക്കുക. മാത്രമല്ല ബാങ്കിംഗ്, ഷോപ്പിംഗ്‌ പോലെയുള്ള കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാതിരിക്കുക. നിങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ വൈ ഫൈയിലും പങ്കുവെക്കാതിരിക്കുക.
ദയവായി  അഭിപ്രായങ്ങള്‍ താഴെരേഖപ്പെടുത്തുക



Friday, November 9, 2012

മനുഷ്യമൂത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ വികസിപ്പിച്ചെടുത്തു

മനുഷ്യമൂത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ നാല് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ ? 

സംഗതി സത്യമാണ്. ആഫ്രിക്കയിലെ ലാഗോസില്‍ ഇന്നലെ (8-11-2012) നടന്ന ഒരു ശാസ്ത്രമേളയിലാണ് സംഭവം നടന്നത്. ആരും തീരെ പ്രതീക്ഷിക്കാത്ത ഈ കണ്ടുപിടിത്തം Duro-Aina Adebola (14), Akindele Abiola (14), Faleke Oluwatoyin (14) and Bello Eniola (15) എന്നിവര്‍ ചേര്‍ന്നാണ് നടത്തിയത്. (പേര് വായിക്കാന്‍ കിട്ടാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതിയത്). ഒരു ലിറ്റര്‍ മൂത്രം ഉണ്ടെങ്കില്‍ ആറു മണിക്കൂര്‍ വൈദ്യുതി ലഭിക്കും എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവരും അവരുടെ യന്ത്രവും ഇതാ.



ഇനി  നമുക്ക്‌ ഇതിന്റെ പ്രവര്‍ത്തനരീതി നോക്കാം.


  • ആദ്യം ഒരു ഇലക്ട്രോലിറ്റിക് സെല്‍ ഉപയോഗിച്ച് മൂത്രത്തിലെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നു.
  • ഈ ഹൈഡ്രജന്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം ഗ്യാസ് സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
  • പിന്നീട് ഈര്‍പ്പം ഒഴിവാക്കാനായി ഈ ഹൈഡ്രജന്‍ ദ്രാവക ബൊറാക്സ് അടങ്ങിയ മറ്റൊരു സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
  • ഇനി  ഈ ഹൈഡ്രജന്‍ ഗ്യാസ് ജനറേറ്ററിലേക്ക് കടത്തിവിട്ട് വൈദ്യുതി ഉണ്ടാക്കുന്നു.
 മറ്റു  ചിത്രങ്ങള്‍ ഇതാ.





ഇതിനെപ്പറ്റി നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു..?

ഇനി എന്തൊക്കെ കാണാനിരിക്കുന്നു അല്ലേ..?

നിങ്ങളുടെ  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

Source: http://makerfaireafrica.com/2012/11/06/a-urine-powered-generator/



വിന്‍ഡോസ്‌ 8ല്‍ സ്റ്റാര്‍ട്ട്‌ മെനു തിരികെ കൊണ്ടുവരാം

ഇപ്പോള്‍ നിങ്ങള്‍ വിന്‍ഡോസ്‌ 8 ആണോ ഉപയോഗിക്കുന്നത് ? ആണെങ്കില്‍ തീര്‍ച്ചയായും വര്‍ഷങ്ങളോളം നിങ്ങള്‍ ഉപയോഗിച്ച ആ സ്റ്റാര്‍ട്ട്‌ മെനുവിന്‍റെ അഭാവം അനുഭവപ്പെടുന്നുണ്ടാവും അല്ലേ ? വിന്‍ഡോസ്‌ 8ന്റെ നിലവിലുള്ള സ്റ്റാര്‍ട്ട്‌ സ്ക്രീന്‍ വളരെയധികം പ്രയോജനപ്രദമാണെങ്കിലും സ്റ്റാര്‍ട്ട്‌ മെനു ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. കാരണം പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ തുറക്കാനും ഫയലുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും സ്റ്റാര്‍ട്ട്‌ മെനു ഉപകാരപ്രദമായിരുന്നു. പഴയ ആ മെനു ബട്ടണ്‍ തിരികെ വേണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഒരു സോഫ്റ്റ്‌വെയറിനെപ്പറ്റിയാണ് പറയാന്‍ പോകുന്നത്.  

പവര്‍ 8 

സൗജന്യമായ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട്‌ മെനു തിരികെ കൊണ്ടുവരാന്‍ കഴിയും. വിന്‍ഡോസ്‌ 7 പോലെതന്നെ ഇടതുവശത്ത് പ്രോഗ്രാമുകളുടെ ലിസ്റ്റും സെര്‍ച്ച്‌ ബോക്സും, വലതുവശത്ത് കണ്ട്രോള്‍ പാനലും ഷട്ട്ഡൌണ്‍, റണ്‍ അങ്ങനെ എല്ലാം ഉണ്ട്. അതിന്റെ ഒരു സ്ക്രീന്‍ഷോട്ട് ഇതാ.



ഇനി ഈ സ്റ്റാര്‍ട്ട്‌ ബട്ടണില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ അതിന്റെ സെറ്റിംഗ്സ് മെനു ലഭിക്കും. അവിടെ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ചിത്രം മാറ്റാനും, അതിന്റെ വലിപ്പം ക്രമീകരിക്കാനും, ഓരോ തവണ വിന്‍ഡോസ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാനും ഉള്ള ഓപ്ഷന്‍സ് ലഭ്യമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ .Net Framework 4 അല്ലെങ്കില്‍ 4.5 ഉണ്ടായിരിക്കണം. (ഇല്ലെങ്കില്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം - 4 (ലിങ്ക്), 4.5 (ലിങ്ക്)).

 ഈ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ദയവായി  അഭിപ്രായങ്ങള്‍ താഴെ എഴുതുമല്ലോ..



Thursday, November 8, 2012

വ്യാജ വിന്‍ഡോസ്‌ ഒറിജിനലാക്കാന്‍ സുവര്‍ണാവസരം

നിങ്ങളുടെ വിന്‍ഡോസ്‌ ഒറിജിനല്‍ ആണോ അതോ പൈറേറ്റഡ് ആണോ ? ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും...? കേരളത്തിലെ ഭൂരിഭാഗം പേരും വ്യാജ വിന്‍ഡോസ്‌ ആണ് ഉപയോഗിക്കുന്നത് എന്നും അത് നിയമവിരുദ്ധമാണെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.

നിങ്ങള്‍ ഒറിജിനല്‍ വിന്‍ഡോസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ ? എങ്കില്‍ ഇപ്പോഴാണ്‌ സുവര്‍ണ്ണാവസരം. കാരണം മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒ എസ് ആയ വിന്‍ഡോസ്‌ 8 ല്‍ ഇത് സാധ്യമാണ്. അതായത് നിങ്ങള്‍ വ്യാജ വിന്‍ഡോസ്‌ ആണ് ഉപയോഗിക്കുന്നതെങ്കിലും താരതമ്യേന വളരെ കുറഞ്ഞ ചെലവില്‍ അത് ഒറിജിനല്‍ വിന്‍ഡോസ്‌ 8 പ്രോയിലേക്ക് അപ്പ്‌ഗ്രേഡ് ചെയ്യാനാകും. വിന്‍ഡോസ്‌ 7, വിന്‍ഡോസ്‌ എക്സ് പി, വിന്‍ഡോസ്‌ വിസ്റ്റ എന്നീ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ആ അവസരം. അപ്പ്‌ഗ്രേഡ് ചെയ്യുമ്പോള്‍ നിലവിലുള്ള സോഫ്റ്റ്‌വെയര്‍ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കുന്ന നടപടി ഇല്ലാത്തതിനാലാണ് ഇത് സാധ്യമാകുന്നത്.


 

സാധാരണഗതിയില്‍ ഈ അപ്പ്‌ഗ്രേഡിന് 1999 രൂപയാണ് ചെലവ്, പക്ഷെ നിങ്ങള്ക്ക് ഒരു പ്രോമോ കോഡ് ഉണ്ടെങ്കില്‍ വെറും 699 രൂപ മതിയാകും. (യഥാര്‍ത്ഥ വിന്‍ഡോസ്‌ 7 ന് മാര്‍ക്കറ്റില്‍ ഏതാണ്ട് 4000 രൂപ ചെലവാകും എന്ന് ഓര്‍ക്കുക)

ഇനി എങ്ങനെ അപ്പ്‌ഗ്രേഡ് ചെയ്യാം എന്ന് നോക്കാം. അപ്പ്‌ഗ്രേഡ് ചെയ്യുവാനായി മോശമല്ലാത്ത സ്പീഡ്‌ ഉള്ള ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമാണ്. പണം ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയോ പേപല്‍ മുഖേനയോ കൊടുക്കാവുന്നതാണ്. അപ്പ്‌ഗ്രേഡ് ചെയ്യാനായി ആദ്യം ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിനുശേഷം ഡൌണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയല്‍ ഓപ്പണ്‍ ചെയ്തു അപ്പ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

ഇനി പ്രോമോ കോഡ് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം. അതിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിനുശേഷം രാജ്യം തെരഞ്ഞെടുത്ത് മറ്റു വിവരങ്ങളും കൊടുത്തുകഴിയുമ്പോള്‍ പ്രോമോ കോഡ് ഇമെയിലില്‍ ലഭിക്കും ഇതുപയോഗിച്ച് 699 രൂപയ്ക്ക് വിന്‍ഡോസ്‌ അപ്പ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

അപ്ഡേറ്റ്: ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി പ്രോമോ കോഡ് ലഭിക്കാനായി വിന്‍ഡോസ്‌ 7 കീ ആവശ്യപ്പെടുന്നുണ്ട്. അതായത് വിന്‍ഡോസ്‌ 7 കീ ഉണ്ടെങ്കില്‍ മാത്രമേ  699 രൂപയ്ക്ക് ഉപ്ഗ്രടെ ചെയ്യാന്‍ സാധിക്കൂ പക്ഷെ 1999 രൂപയ്ക്ക്‌ അപ്ഗ്രേഡ് ഇപ്പോഴും ലഭ്യമാണ്.

ഈ  പോസ്റ്റ്‌ പ്രയോജനപ്രദമായി എന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Wednesday, November 7, 2012

ലിക്വിഡ്‌ കൂളിംഗ്‌ ലാപ്ടോപുകളിലേക്കും

ദ്രാവകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ശീതീകരണ സംവിധാനം വിവിധവ്യവസായങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. പക്ഷെ കമ്പ്യൂട്ടറുകളുടെ കാര്യത്തില്‍ ഈ സാങ്കേതികവിദ്യ പ്രവൃത്തിപഥത്തില്‍ വരാന്‍ കുറച്ചു കാലം എടുത്തു. 1982ല്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടറായ ക്രേ-2 ല്‍ ആണ് ആദ്യമായി ദ്രാവക ശീതീകരണ സംവിധാനം ഉപയോഗിച്ചത്. അവിടെ കൂളന്‍റ് ആയി ഫ്ലൂറിനേര്‍ട്ട് എന്ന ദ്രാവകമാണ് ഉപയോഗിച്ചത്.  അതിനുശേഷം 90കളില്‍ പി സി കളിലേക്കും ഇത് വ്യാപിപ്പിച്ചു. പ്രധാനമായും പ്രോസ്സസര്‍ തണുപ്പിക്കാനാണ് ഇത് ഉപയോഗികുന്നത്. ഇതുപയോഗിക്കുമ്പോള്‍ ശബ്ദം വളരെ കുറവായിരിക്കും എന്ന് കൂടി മനസിലാക്കാം. 2003ല്‍ പുറത്തിറങ്ങിയ ആപ്പിളിന്റെ പവര്‍മാക് ജി 5 ആണ് ആദ്യമായി ദ്രാവക ശീതീകരണം ഉപയോഗിച്ച മുന്‍നിര കമ്പ്യൂട്ടര്‍. ഡെല്ലിന്റെ എലിയന്‍വെയര്‍ ഡെസ്ക്ടോപുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

പക്ഷെ ഇപ്പോള്‍ കമ്പ്യൂട്ടര്‍ കൂളിംഗ്‌ രംഗത്ത് മുന്‍നിര കമ്പനി ആയ ആസ്ടെക് ലാപ്ടോപ്പുകളില്‍ ഈ രീതി കൊണ്ടുവരുകയാണ്. ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും ഉപയോഗിക്കാനാവുന്ന ഈ വിദ്യയെപ്പറ്റി അവര്‍ ഒരു വീഡിയോ പുറത്തിരിക്കിയിരിക്കുന്നു.




ഇവിടെ ഒരു Alienware M18x ഗെയിമിംഗ് ലാപ്ടോപില്‍ ലിക്വിഡ്‌ കൂളിംഗ്‌ ഉപയോഗിക്കുന്നതാണ് കാണുന്നത്. ഇതിനുള്ളില്‍ ഒരു ഇന്റെല്‍ കോര്‍ i7 3.5Ghz പ്രോസ്സസ്സറും രണ്ട് എഎംഡി റേഡോണ്‍ HD 6990M ഗ്രാഫിക് കാര്‍ഡുകളും ആണ് ഉള്ളത്. ഇത്തരം ലാപ്ടോപ്പുകളില്‍ രണ്ടോ മൂന്നോ വ്യത്യസ്ത കൂളിംഗ് സിസ്റ്റം ഉപയോഗിക്കാറാണ് പതിവ്. പക്ഷെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ദ്രാവകം ലാപ്ടോപ്പിന്റെ ആവശ്യമായ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നു അതുകൊണ്ടുതന്നെ കാര്യക്ഷമമായ കൂളിംഗ് നടക്കുന്നു.


കമ്പനി ഇതിന്റെ റിലീസിനെപ്പറ്റിയോ വിലയെപ്പറ്റിയോ ഒരു വിവരവും നല്‍കുന്നില്ലെങ്കിലും സമീപഭാവിയില്‍ ഇത് വിപണിയില്‍ ലഭ്യമാകും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.


ഈ  പോസ്റ്റ്‌ ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.




ആന്‍ഡ്രോയിഡിന് 5 വയസ്സ് തികഞ്ഞു

ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ആയ ആന്‍ഡ്രോയിഡിന് കഴിഞ്ഞ ദിവസം അഞ്ചു വയസ്സ് തികഞ്ഞു.



നമുക്ക് ഇതിന്റെ ചരിത്രത്തെപ്പറ്റി ചെറുതായി ഒന്ന് ചിന്തിക്കാം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2007 നവംബര്‍ 5നാണ് ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മ ആന്‍ഡ്രോയിഡിന് രൂപം നല്‍കുന്നത്. ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ ഏറ്റെടുത്തു അതിനുശേഷം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇതിലൂടെയാണ് നമ്മുടെ ഇന്നത്തെ ആൻഡ്രോയിഡ രൂപം കൊണ്ടത്‌. പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ മുഖേനയോ മറ്റു വെബ്സൈറ്റുകള്‍ മുഖേനയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.

ജെല്ലി ബീന്‍ ലോഗോ
ആദ്യത്തെ ആൻഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആയ എച്ച് ടി സി ഡ്രീം 2008 ഒക്ടോബറില്‍ പുറത്തിറങ്ങി. പക്ഷെ ഒരുവര്‍ഷത്തിനു ശേഷം ആന്‍ഡ്രോയിഡിന് വെല്ലുവിളിയായി ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കി. അന്നുമുതല്‍ ഇന്നോളം ഈ മല്‍സരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സമയം കൊണ്ട് ആൻഡ്രോയ്ഡ് ബീറ്റ, ആൻഡ്രോയ്ഡ് 1.0, ആൻഡ്രോയ്ഡ് 1.1, 1.5 കപ്പ്‌കേക്ക്, 1.6 ഡോനട്ട്, 2.0/2.1 എക്ലയര്‍, ആൻഡ്രോയ്ഡ് 2.2x ഫ്രോയോ, ആൻഡ്രോയ്ഡ് 2.3x ജിഞ്ചർബ്രഡ്, ആൻഡ്രോയ്ഡ് 3.x ഹണീകോമ്പ്, ആൻഡ്രോയ്ഡ് 4.0.x ഐസ്ക്രീം സാൻഡ്‌വിച്ച് ഇങ്ങനെ വന്നുവന്ന് ഇപ്പോള്‍ ആൻഡ്രോയ്ഡ് 4.1 ജെല്ലീബീനില്‍ എത്തി നില്‍ക്കുന്നു. എങ്കിലും ഇപ്പോഴും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ജിഞ്ചർബ്രഡ് ആണ് 54 %.


ഇപ്പോള്‍ ഗൂഗിള്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ 500 ദശലക്ഷം ആൻഡ്രോയ്ഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യപ്പെട്ടിടുണ്ട്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC) പറയുന്ന കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 75 ശതമാനവും കയ്യടക്കിയത് ആൻഡ്രോയ്ഡ് ആണ്.  ഐഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ആൻഡ്രോയ്ഡ് ഒരു പരാജയം ആണെന്ന് പറയേണ്ടി വരും. ആൻഡ്രോയ്ഡ് മാല്‍വെയറുകള്‍ ദിവസേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ആൻഡ്രോയിഡിന്റെ വില്‍പ്പന കുതിച്ചുകയറുകയാണ്, 2011 നേക്കാള്‍ 91 ശതമാനമാണ് ആൻഡ്രോയ്ഡ് വിപണി വര്‍ധിച്ചതെന്ന്  IDC പറയുന്നു.

എന്തൊക്കെയായാലും ആൻഡ്രോയിഡിന്റെ ഈ അഞ്ചാം പിറന്നാള്‍ ഗൂഗിള്‍ അത്രയ്ക്ക് ആഘോഷിച്ചില്ല, എല്ലാവരും ഒരു ഗൂഗിള്‍ ഡൂഡില്‍ പ്രതീക്ഷിച്ചെങ്കിലും ഗൂഗിള്‍ അത് ചെയ്തില്ല. ഇനി ആൻഡ്രോയിഡിന്റെ ഭാവി എങ്ങനെ ആയിരിക്കും എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ദയവായി  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Tuesday, November 6, 2012

റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു

റിസര്‍വ് ബാങ്കില്‍ നിന്ന് എന്ന വ്യാജേന ഇന്ത്യയില്‍ പ്രചരിക്കുന്ന ഒരു വ്യാജ ഇമെയിലിനെപ്പറ്റി ആണ് ഈ പോസ്റ്റ്‌. ഏതാനും മാസങ്ങളായി ഈ ഇമെയില്‍ പലര്‍ക്കും ലഭിച്ചു കഴിഞ്ഞു. ഒരുപക്ഷെ ഇത് നിങ്ങള്‍ക്കും ലഭിച്ചിരിക്കും.

റിസര്‍വ് ബാങ്ക് 'NetSecured' എന്ന പേരില്‍ ഒരു പുതിയ ഓണ്‍ലൈന്‍ ബാങ്കിംഗ് സുരക്ഷാ സംവിധാനം രൂപകല്‍പ്പന ചെയ്തതായും, ഈ സുരക്ഷ നിങ്ങളുടെ അക്കൗണ്ടില്‍ ലഭ്യമാകണമെങ്കില്‍ ഇമെയിലില്‍ പറഞ്ഞിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. Reserve Bank Of India എന്ന പേരില്‍ no-reply@rbi.com എന്ന ഇമെയില്‍ ഐഡിയില്‍നിന്നാണ് മെയിലുകള്‍ വന്നിട്ടുള്ളത്. ഇന്ത്യയിലുള്ള എല്ലാ ബാങ്ക് ഉപഭോക്താക്കളും നിര്‍ബന്ധമായും തങ്ങളുടെ അക്കൗണ്ടുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതില്‍ പറയുന്നു.

ഇനി നമുക്ക് ആ മെയില്‍ ഒന്ന് പരിശോധിക്കാം.  ഇമെയില്‍ അയച്ച ഐഡി തന്നെ ആദ്യം ശ്രദ്ധിക്കുക. 'no-reply@rbi.com' എന്നാണ്. പക്ഷെ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.rbi.org.in എന്നതാണ്. http://www.rbi.com എന്ന ഡോമൈന്‍ മറ്റൊരു വെബ്സൈറ്റിന്റേതാണ്. എങ്കിലും ഇമെയില്‍ സ്പൂഫിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ ഒരു വ്യക്തിക്ക് ഏതൊരു ഇമെയില്‍ ഐഡി യില്‍ നിന്നും വ്യാജ മെയിലുകള്‍ അയക്കാന്‍ സാധിക്കും. 

ഇതിനെപ്പറ്റി റിസര്‍വ് ബാങ്ക് 2012 ഒക്ടോബര്‍ 12 ന് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതില്‍ റിസര്‍വ് ബാങ്ക് അങ്ങനെ യാതൊരു സോഫ്റ്റ്‌വെയറും വികസിപ്പിച്ചിട്ടില്ല എന്നും, ഇത്തരം മെയിലുകള്‍ അയച്ചിട്ടില്ല എന്നും വ്യക്തമാക്കി. മാത്രമല്ല @rbi.com എന്ന എക്സ്റ്റന്‍ഷനില്‍ റിസര്‍വ് ബാങ്ക് ഇമെയിലുകള്‍ അയക്കാറില്ല എന്നും കൂട്ടിച്ചേര്‍ത്തു.

ഇത് ഒരു പിഷിംഗ് ഇമെയില്‍ ആണ്. (യഥാര്‍ത്ഥ ഇമെയില്‍ എന്ന വ്യാജേന ഇമെയില്‍ അയച്ച് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന രീതിയാണ്‌ പിഷിംഗ് എന്ന് അറിയപ്പെടുന്നത്) യാതൊരു കാരണവശാലും മെയിലിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ട്‌ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്‌. ഇമെയിലില്‍ പറഞ്ഞിരിക്കുന്ന ആ ലിങ്ക് ( http://robinhicks.com.au/RBI-EDITED/RBI-EDITED/RBI/index.htm ) ഒറ്റനോട്ടത്തില്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാക്കാവുന്നതാണ്. കാരണം അത് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ല. ഈ വെബ്സൈറ്റിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചാല്‍ Corina Stewart എന്ന വ്യക്തി 2011 ഡിസംബര്‍ 21ന് രജിസ്റ്റര്‍ ചെയ്തതാണെന്ന് മനസിലാക്കാം. മാത്രമല്ല ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ എത്തുന്ന പേജില്‍ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നു, അടുത്ത പേജില്‍ ആവശ്യപ്പെടുന്നത് പാസ്സ്‌വേര്‍ഡും, മൊബൈല്‍ ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങളാണ്. ഈ വിവരങ്ങള്‍ നാം വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നമ്മുടെ സുപ്രധാന അക്കൗണ്ട്‌ വിവരങ്ങള്‍ അവരുടെ ഡാറ്റാബേസിലേക്ക് ചേര്‍ക്കപ്പെടുന്നു. ഇതുപയോഗിച്ച് ഹാക്കര്‍ക്ക് നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. (സന്തോഷകരമെന്നു പറയട്ടെ ഇന്ന് ഉച്ചകഴിഞ്ഞ് മുകളില്‍ പറഞ്ഞ വെബ്സൈറ്റ് ഹോസ്റിംഗ് അക്കൗണ്ട് സസ്പെന്‍ഡ്‌ ചെയ്തതായി കാണപ്പെട്ടു) അറിയാതെ എങ്കിലും ഈ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ കൊടുത്തവര്‍ എത്രയും പെട്ടെന്ന് പാസ്സ്‌വേര്‍ഡ്‌ മാറ്റി അക്കൗണ്ട്‌ സുരക്ഷിതമാക്കുക. 

സാധാരണഗതിയില്‍ ബാങ്കുകള്‍ ഒരു സാഹചര്യത്തിലും പാസ്സ്‌വേര്‍ഡ്‌ പോലെയുള്ള സുപ്രധാന വിവരങ്ങള്‍ ഇമെയില്‍ മുഖേന ആവശ്യപ്പെടുകയില്ല എന്ന കാര്യം മനസ്സില്‍പിടിക്കുക. മാത്രമല്ല ബാങ്കിംഗ് വെബ്സൈറ്റുകള്‍ സുരക്ഷക്കായി ഡാറ്റ എന്‍ക്രിപ്ഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ട്. നാം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റില്‍ ഇത് ഉണ്ടെങ്കില്‍ അഡ്രെസ്സ് ബാറില്‍ https:// എന്നു കാണാന്‍ കഴിയും. (ചിത്രം കാണുക).
ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് സൈബര്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. ഇതിനായി ടോള്‍ ഫ്രീ നമ്പറായ 1800 209 6789 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഈ നമ്പറില്‍ വിളിച്ച് ഇന്റെര്‍നെറ്റിലൂടെ ഉള്ള ഭീഷണിപ്പെടുത്തലുകളും, അശ്ലീല സന്ദേശങ്ങളും, തട്ടിപ്പുകളും മറ്റും റിപ്പോര്‍ട്ട്‌ ചെയ്യാവുന്നതാണ്.

ഈ പോസ്റ്റ്‌ ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.





Thursday, October 18, 2012

ഡാറ്റാ സെന്റര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗൂഗിള്‍

വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം കാണാന്‍ അവസരം ലഭിച്ചിട്ടുള്ള ഗൂഗിള്‍ ഡാറ്റാ സെന്റര്‍ ഒന്ന് കാണുക എന്നത് വര്‍ഷങ്ങളോളം ഒരു സാധാരണ ഇന്റര്‍നെറ്റ്‌ ഉപയോക്താവിന്റെ വളരെ സുന്ദരമായ നടക്കാത്ത ഒരു സ്വപ്നമായിരുന്നു. പക്ഷെ ഇപ്പോള്‍ തങ്ങളുടെ ഡാറ്റാ സെന്റര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ലോകത്തെ ഞെട്ടിക്കാനാണ് ഗൂഗിള്‍ ശ്രമിച്ചിരിക്കുന്നത്.

ഇതിനായി ഒരു പുതിയ വെബ്സൈറ്റിനു തന്നെ ഗൂഗിള്‍ തുടക്കം കുറിച്ചിരിക്കുന്നു. ഈ വെബ്‌സൈറ്റില്‍ വ്യത്യസ്ത കേബിളുകളുടെയും, പൈപ്പ് ലൈനുകളുടെയും, സെര്‍വറുകളുടെയും   നയനാകര്‍ഷകമായ ചിത്രങ്ങള്‍ ലഭ്യമാണ്. ഗൂഗിള്‍ ഡാറ്റാ സെന്ററുകളെപ്പറ്റി ഒരു പുതിയ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.(പഴയ ഒരു വീഡിയോ ഇതാ)

ഇതിലൂടെ ഗൂഗിള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സെര്‍വറുകളില്‍ എത്രമാത്രം സുരക്ഷിതമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ആകുമെന്ന് ഗൂഗിള്‍ പ്രതീക്ഷിക്കുന്നു. ഈ ഫോട്ടോകള്‍ക്കു പുറമേ ഗൂഗിള്‍ സ്ട്രീറ്റ്‌ വ്യൂ മുഖേന ഡാറ്റാ സെന്റര്‍ സന്ദര്‍ശിക്കാനുള്ള സൗകര്യവും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു.

ചില ചിത്രങ്ങള്‍ ഇതാ.







ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്നു കരുതുന്നു.

കൂടുതല്‍  പോസ്റ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



Tuesday, October 2, 2012

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യാം.

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ്‌ 8 ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ് എന്ന് നമുക്കെല്ലാം അറിയാമല്ലോ ? നമ്മുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 8 (Build 9200) എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.

ഡൌണ്‍ലോഡ്  ചെയ്യാന്‍ ഈ ലിങ്ക് നോക്കുക:
 ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ്‌ നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ്‌ 8ന് അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം.


  • 1 GHz 32-ബിറ്റ്‌ അല്ലെങ്കില്‍ 64-ബിറ്റ്‌  പ്രോസ്സസ്സര്‍
  •  20 ജി ബി ഹാര്‍ഡ്‌ ഡിസ്ക് സ്പേസ്
  •  1 ജി ബി റാം (64 ബിറ്റിനു 2 ജി ബി റാം ആവശ്യമാണ്)
  •  DirectX 9 സപ്പോര്‍ട്ട്
ഇനി  32-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്‌ എന്ന് തീരുമാനിക്കുക. നിലവില്‍ നിങ്ങള്‍ക്ക് 3 ജി ബി യില്‍ കൂടുതല്‍ റാമും അനുയോജ്യമായ പ്രോസ്സസ്സറും  ഉണ്ടെങ്കില്‍ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. 
ആദ്യം വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്ത് സി ഡി യിലേക്കോ ബൂട്ട് ചെയ്യാവുന്ന രീതിയില്‍  യു എസ് ബി ഡ്രൈവിലേക്കോ പകര്‍ത്തുക.

അതിനുശേഷം സി ഡി ട്രേയില്‍ ഇട്ടതിനുശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്യുക. അപ്പോള്‍ PRESS ANY KEY TO BOOT FROM CD/DVD എന്ന് കാണിക്കുമ്പോള്‍ ഏതെങ്കിലും കീ അമര്‍ത്തുക. 
(ഇത് വന്നില്ലെങ്കില്‍ BIOS സെറ്റിങ്ങ്സില്‍ പോയി Primary Boot Device - CD ROM ആക്കുക.
 BIOS സെറ്റിംഗ്സ് എടുക്കുന്നത് നിങ്ങളുടെ BIOS അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ കമ്പ്യൂട്ടറില്‍  എങ്ങനെ ആണ് എടുക്കുന്നത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
അപ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാന്‍ കഴിയും.



 ആവശ്യമായ ഫയലുകള്‍ ലോഡ്‌ ചെയ്തു കഴിയുമ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാം.



ഇവിടെ ഭാഷയും, സമയവും, കീ ബോര്‍ഡ്‌ ലേഔട്ടും തിരഞ്ഞെടുത്ത് Next അമര്‍ത്തുക.




ഇവിടെ 'Install now' ക്ലിക്ക് ചെയ്യുക. ഇനി  വരുന്ന വിന്‍ഡോ പ്രോഡക്റ്റ് കീ കൊടുക്കനുള്ളതാണ്.



പ്രോഡക്റ്റ് കീ ഉണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്ത് Next അമര്‍ത്തുക. (ഇല്ലെങ്കിലും Next അമര്‍ത്തുക.) (ഇതേ പ്രോഡക്റ്റ് കീ തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വിന്‍ഡോസ്‌ ആക്ടിവേറ്റ് ചെയ്യാനും ഉപയോഗിക്കേണ്ടത്.)



ഇവിടെ ചതുരത്തില്‍ ടിക്ക്‌ ചെയ്ത് Next അമര്‍ത്തുക.






 ഇപ്പോള്‍  വരുന്ന വിന്‍ഡോയില്‍ Custom: Install Windows only (Advanced) തിരഞ്ഞെടുക്കുക.



ഇനി വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് തിരഞ്ഞെടുക്കുക. നിലവില്‍ ഉള്ള ഒരു പാര്‍ട്ടിഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാര്‍ട്ടിഷന്‍ ക്ലിക്ക് ചെയ്ത് Next അമര്‍ത്തുക. പുതിയ പാര്‍ട്ടിഷന്‍ നിര്‍മിക്കുവാന്‍ Drive options (advanced) ക്ലിക്ക് ചെയ്യുക.

(ഓര്‍ക്കുക നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡ്രൈവ് മുഴുവന്‍ ഫോര്‍മാറ്റ്‌ ചെയ്തതിനു ശേഷമാണ് വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ  ഡ്രൈവില്‍ ഉള്ള വിവരങ്ങള്‍ മുഴുവന്‍ തിരിച്ചുകിട്ടാനാകത്തവിധം നഷ്ട്ടപ്പെടും )







പുതിയ പാര്‍ട്ടിഷന്‍ നിര്‍മിക്കുമ്പോള്‍ കുറഞ്ഞത് 20 GB എങ്കിലും കൊടുക്കുക. വിന്‍ഡോസ്‌ 8 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രം ഏകദേശം  10 GB സ്ഥലം ഉപയോഗിക്കും. സൈസ് കൊടുത്തതിനു ശേഷം 'Apply' അമര്‍ത്തുക. 






ഈ ഡയലോഗ് ബോക്സില്‍ OK അമര്‍ത്തുക.



ഇവിടെ നാം ഇപ്പോള്‍ നിര്‍മിച്ച പാര്‍ട്ടിഷന്‍ തിരഞ്ഞെടുത്ത് Next അമര്‍ത്തുക.

ഇപ്പോള്‍  ഇന്‍സ്റ്റാലേഷന്‍ തുടങ്ങുന്നതായി കാണാം.



 ഇതിനിടയില്‍ കമ്പ്യൂട്ടര്‍ ഒന്നോ രണ്ടോ പ്രാവശ്യം റീസ്റ്റാര്‍ട്ട്‌ ആവും. 

റീസ്റ്റാര്‍ട്ട്‌ ചെയ്തുകഴിയുമ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ കാണാം.




അതിനുശേഷം  മറ്റൊരു വിന്‍ഡോ കാണാം. അവിടെ നിങ്ങളുടെ കമ്പ്യൂട്ടറിനു ഒരു പേര് കൊടുക്കുക.



നിങ്ങള്‍  ലാപ്ടോപിലോ വയര്‍ലെസ് നെറ്റ്‌വര്‍ക്കിംഗ് സംവിധാനം ഉള്ള ഒരു കമ്പ്യൂട്ടറിലോ ആണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ നെറ്റ്‌വര്‍ക്ക് തിരെഞ്ഞെടുത്ത് പാസ്സ്‌വേര്‍ഡ്‌ നല്കാന്‍ ആവശ്യപ്പെടും. നിങ്ങള്‍ ഒരു കേബിള്‍ കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് ആവശ്യമില്ല. 


ഈ  വിന്‍ഡോയില്‍ നിലവിലുള്ള സെറ്റിംഗ്സ് കാണാം. ഇതില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നു എങ്കില്‍ 'Customize' ക്ലിക്ക് ചെയ്യുക.




ഇവിടെ ഫയല്‍ ഷെയറിംഗ് ഓണ്‍ ചെയ്യണോ എന്ന് ചോദിക്കുമ്പോള്‍ ആവശ്യമായത്‌ തിരഞ്ഞെടുക്കുക.










 ഈ വിന്‍ഡോയില്‍ വിന്‍ഡോസ്‌ അപ്ഡേറ്റും പ്രൈവസി ഓപ്ഷനുകളും സെറ്റ്‌ ചെയ്യാവുന്നതാണ്.

തുടര്‍ന്ന് വരുന്ന വിന്‍ഡോകളിലും ഇതേ രീതിയില്‍ സെറ്റ്‌ചെയ്തു Next അമര്‍ത്തുക.










പിന്നീട് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൈക്രോസോഫ്ട്‌ അക്കൗണ്ട്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ലോഗിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ താഴെ Sign in without a Microsoft account ക്ലിക്ക് ചെയ്യുക. ആഗ്രഹിക്കുന്നു എങ്കില്‍  ഇമെയില്‍ അഡ്രെസ്സ് ടൈപ്പ് ചെയ്ത ശേഷം Next അമര്‍ത്തുക. പിന്നീട് വരുന്ന പേജില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡും കൊടുക്കേണ്ടതാണ്. 




അടുത്ത പടിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ കൂടുതല്‍ സുരക്ഷക്കായി നിങ്ങളുടെ ഫോണ്‍ നമ്പറും മറ്റൊരു ഇമെയില്‍ ഐ ഡിയും ആവശ്യപ്പെടുന്നു. (നിങ്ങള്‍ പാസ്സ്‌വേര്‍ഡ്‌ മറന്നുപോകുകയോ, മറ്റാരെങ്കിലും നിങ്ങളുടെ അനുവാദം കൂടാതെ പാസ്സ്‌വേര്‍ഡ്‌ മാറ്റുകയോ ചെയ്യുന്ന പക്ഷം ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക്‌ പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാവുന്നതാണ്.)

ഇതിന് ശേഷം ഇങ്ങനെ ഒരു വിന്‍ഡോ കാണാം.




അല്പസമയത്തിനുശേഷം നിങ്ങള്‍ക്ക് താഴെ കാണുന്നതുപോലെ ഒരു സ്റ്റാര്‍ട്ട്‌ സ്ക്രീന്‍ കാണാന്‍ കഴിയും.



ടെസ്ക്ടോപിലേക്ക് പോകാനായി Desktop എന്നെഴുതിയ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ നിങ്ങളുടെ വിന്‍ഡോസ്‌ 8 ഉപയോഗത്തിനായി തയ്യാറായിക്കഴിഞ്ഞു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Monday, July 30, 2012

സുരക്ഷിതമായി ഫയലുകള്‍ ഡിലീറ്റ് ചെയ്യാം

നാം ഒരു കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ വില്‍ക്കുമ്പോള്‍ അതിന്റെ ഹാര്‍ഡ്‌ ഡിസ്ക് അല്ലെങ്കില്‍ മെമ്മറി കാര്‍ഡ്‌ വില്‍ക്കരുത്‌ പകരം അത് നശിപ്പിച്ചുകളയണം എന്ന് നാം കേട്ടിരിക്കും. അത് എന്തുകൊണ്ടാണ് എന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.


സാധാരണഗതിയില്‍ നാം കമ്പ്യൂട്ടറില്‍ ഒരു  ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അത് ഹാര്‍ഡ്‌ ഡിസ്കില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യപ്പെടുന്നില്ല. മറിച്ച് ആ ഫയല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് (memory location) മറ്റൊരു വിവരം എഴുതപ്പെടുന്നതുവരെ അത് അങ്ങനെ തന്നെ നിലനില്‍ക്കും. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ എളുപ്പത്തില്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കും. ഇത് എങ്ങനെ ചെയ്യാം എന്നും ഇത് എങ്ങനെ തടയാം എന്നും നമുക്ക്‌ നോക്കാം.


ആദ്യം ഡിലീറ്റ് ചെയ്ത ഫയലുകള്‍ റിക്കവര്‍ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.


ഇതിനായി ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇവിടെ Final Data Enterprise എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എങ്ങനെ ചെയ്യാം അന്ന് കാണാം.


ആദ്യം റിക്കവര്‍ ചെയ്യേണ്ട ഡ്രൈവ് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക. (ഇവിടെ ഒരു പെന്‍ ഡ്രൈവ് ആണ് റിക്കവര്‍ ചെയ്യുന്നത്).


ആദ്യം  Final Data Enterprise ഓപ്പണ്‍ ചെയ്തശേഷം File ല്‍ Open തിരഞ്ഞെടുക്കുക.
അതിനുശേഷം റിക്കവര്‍ ചെയ്യേണ്ട ഡ്രൈവ് തിരഞ്ഞെടുത്ത്‌ OK അമര്‍ത്തുക.




ഇനി വരുന്ന വിന്‍ഡോയില്‍ Start ക്ലിക്ക് ചെയ്യുക.










 റിക്കവര്‍ ചെയ്യപ്പെടുന്ന ഫോള്‍ഡര്‍കളുടെ ലിസ്റ്റ് ഇപ്പോള്‍ കാണാന്‍ കഴിയും.




 ഇത് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ റിക്കവര്‍ ചെയ്യാവുന്ന ഫയലുകളുടെ ലിസ്റ്റ് കാണിക്കും.
അതില്‍ റിക്കവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Recover തിരഞ്ഞെടുത്താല്‍ ആ ഫയല്‍ നമുക്ക്‌ സേവ് ചെയ്യാവുന്നതാണ്.


ഇനി ഇത് എങ്ങനെ തടയാം എന്ന് നോക്കാം.
നമ്മുടെ ഫയലുകള്‍ സുരക്ഷിതമായി ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ധാരാളം പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ ചിലത് ഇവിടെ കാണാം.


 ഇറേസര്‍


ഈ  സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യാനാകും. ഇതുപയോഗിച്ച് ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ആ ഫയല്‍ സ്ഥിതി ചെയ്തിരുന്ന memory location മറ്റൊരു വിവരം ഉപയോഗിച്ച് ഓവര്‍റൈറ്റ് ചെയ്യുന്നു. ഇതില്‍ തന്നെ വിവിധ ഓപ്ഷനുകള്‍ ഉണ്ട്. ഇതില്‍ 35 പാസ് ഉള്ള Gutmann രീതി ഉപയോഗിച്ചാല്‍ ഏറ്റവും സുരക്ഷിതമായിരിക്കും. (ഒരു പാസ്‌ എന്നാല്‍ ഒരു തവണ ഓവര്‍റൈറ്റ് ചെയ്യുന്നു എന്നാണ്). 3 പാസും  7 പാസും ഇതില്‍ ലഭ്യമാണ്. ഇത് http://eraser.heidi.ie/ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.


ഈ സോഫ്റ്റ്‌വെയര്‍ ഇവിടെനിന്നോ അല്ലെങ്കില്‍ ഇവിടെനിന്നോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


ഇതുപോലെ മറ്റനേകം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ ചിലതിന്റെ പേരുകള്‍ ഇതാ.



1. ഫ്രീ ഇറേസര്‍
2. ബ്ലാങ്ക് ആന്‍ഡ്‌ സെക്യുര്‍
3. ഡി പി ഷ്റെഡര്‍
4. എസ് ഡിലീറ്റ്
5. സി സി ക്ലീനര്‍ 

 ദയവായി  അഭിപ്രായങ്ങള്‍ താഴെ എഴുതുക.



Sunday, July 1, 2012

ഫേസ്ബുക്ക് അക്കൗണ്ട്‌ ഹാക്കര്‍മാരില്‍നിന്ന് സംരക്ഷിക്കാം.

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഉള്ള ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്സൈറ്റ് ആണ് ഫേസ്ബുക്ക്. ഉപയോക്താക്കളുടെ എണ്ണം കൂടുന്തോറും ഫേസ്ബുക്കിനെപ്പറ്റിയുള്ള പരാതികളും അനുദിനം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ആദ്യം തന്നെ ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുക. ശക്തമായ ഒരു പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഉള്‍പ്പെട്ടിരിക്കും. ഇത് പാസ്സ്‌വേര്‍ഡ്‌ ഊഹിച്ചുകൊണ്ട് അക്കൗണ്ട്‌ കൈയ്യടക്കുന്നതില്‍ നിന്നും ഡിക്ഷനറി ആക്രമണങ്ങളില്‍ (നിഘണ്ടുവിലുള്ള എല്ലാ പദങ്ങളും ഉപയോഗിച്ച് പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന ഒരു രീതി)  നിന്നും, ബ്രൂട്ട് ഫോഴ്സ് ആക്രമണങ്ങളില്‍ (സാധ്യമായ എല്ലാ പാസ്സ്‌വേര്‍ഡുകളും ശ്രമിച്ചുനോക്കുന്ന രീതി) നിന്നും രക്ഷ നേടാന്‍ നമ്മെ സഹായിക്കും. എങ്കിലും ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ ഉണ്ട് എന്നതുകൊണ്ട് നമ്മുടെ അക്കൗണ്ട്‌ സുരക്ഷിതമാണ് എന്ന് പറയാനാവില്ല. കാരണം ഹാക്കര്‍മാര്‍ പാക്കറ്റ് സ്നിഫിംഗ്, പിഷിംഗ്, കീലോഗിങ്ങ്, സോഷ്യല്‍ എഞ്ചിനീയറിംഗ് എന്നിങ്ങനെ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. 
ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താന്‍ പാസ്സ്‌വേര്‍ഡ്‌ ജെനറേറ്റര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ്.  ഈ വെബ്സൈറ്റിലൂടെയും ശക്തമായ ഒരു പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താവുന്നതാണ്. നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ എത്രത്തോളം ശക്തമാണെന്ന് അറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക


നിങ്ങളുടെ ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ്‌ മാറ്റുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ക്ലിക്ക് ചെയ്തോ ?

ചെയ്താലും ഇല്ലെങ്കിലും ഇനി ക്ലിക്ക് ചെയ്യരുത്‌ കാരണം ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന ഏതൊരു ലിങ്കിലും ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ്‌ ശ്രദ്ധിക്കുക. കാരണം അത് ചിലപ്പോള്‍ ഒരു വ്യാജ വെബ്സൈറ്റിലേക്ക് നയിക്കുന്നതയിരിക്കും. ഇതിനെ പിഷിംഗ് എന്ന് പറയുന്നു. യഥാര്‍ത്ഥ വെബ്സൈറ്റ് ആണെന്ന് തെറ്റിദ്ധരിച്ച് നാം ലോഗിന്‍ വിവരങ്ങള്‍ വ്യാജ വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് ഹാക്കര്‍ക്ക് ലഭിക്കുന്നു. (മുകളില്‍ കൊടുത്ത ലിങ്ക് വ്യാജ വെബ്സൈറ്റിന്‍റെ അല്ല). നാം ലോഗിന്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു പേജില്‍ എത്തിയാല്‍ അത് വ്യാജ വെബ്സൈറ്റ് അല്ല എന്ന് അഡ്രെസ്സ് ബാറില്‍ ഉറപ്പുവരുത്തുക. വ്യാജ വെബ്സൈറ്റ് ആണെങ്കില്‍ facebook.com എന്ന അഡ്രെസ്സിനുപകരം മറ്റെന്തെങ്കിലും ആയിരിക്കും. ചിത്രം കാണുക.








നിങ്ങളുടെ ഇ മെയില്‍ അക്കൗണ്ട്‌ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് മറ്റൊരുകാര്യം. ഇമെയില്‍ അക്കൗണ്ടിലൂടെ വളരെ എളുപ്പത്തില്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റി ഫേസ്ബുക്ക് അക്കൗണ്ട്‌ കൈയ്യടക്കാന്‍ സാധിക്കും. 
അടുത്ത കാര്യം നിങ്ങള്‍ ഒരു പൊതു കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ പ്രാവശ്യവും ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ലോഗൌട്ട് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പാസ്സ്‌വേര്‍ഡ്‌ ആ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാതിരിക്കുക.


ഇനി കീലോഗിങ്ങ് എന്ന രീതിയെപ്പറ്റി ആണ് പറയുന്നത്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു വൈറസ്‌ പ്രോഗ്രാം (ട്രോജന്‍) രഹസ്യമായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. അത് നിങ്ങളുടെ കീ ബോര്‍ഡില്‍ അമര്‍ത്തുന്ന ബട്ടനുകളെപ്പറ്റിയുള്ള വിവരങ്ങള്‍ മറ്റൊരാള്‍ക്ക്‌ ഇത്തരം പ്രോഗ്രാമുകള്‍ അയച്ചുകൊടുക്കുന്നു. സൌജന്യമായി ലഭിക്കുന്ന ചില സോഫ്റ്റ്‌വെയറുകളിലും, ക്രാക്ക്, കീജെന്‍ പോലെയുള്ള പ്രോഗ്രാമുകളിലും ആണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അതുകൊണ്ട് ഡൌണ്‍ലോഡ് ചെയ്യുന്ന എല്ലാ ഫയലുകളും സ്കാന്‍ ചെയ്തതിനു ശേഷം മാത്രം തുറക്കുക. ആന്റിവൈറസ് സ്ഥിരമായി അപ്ഡേറ്റ് ചെയ്യുക.


അടുത്തത് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സെക്യുര്‍ ബ്രൌസിംഗ് ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഇത് ചെയ്യുമ്പോള്‍ ഫേസ്ബുക്ക് സെര്‍വറില്‍ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് അയക്കപ്പെടുന്ന വിവരങ്ങള്‍ ഒരു പ്രത്യേക കോഡ് രീതിയിലേക്ക് മാറ്റപ്പെടുന്നു അതുകൊണ്ടുതന്നെ പാക്കറ്റ് സ്നിഫിംഗ് പോലെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിലേക്ക് വരുന്ന വിവരങ്ങള്‍ ചോര്‍ത്തിയാലും കോഡ് രീതിയില്‍ ആയതിനാല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല. ഇതുകൊണ്ടുള്ള മറ്റൊരു ഉപയോഗം 'സെഷന്‍ ഹൈജാക്കിംഗ്' എന്ന ഒരു ഹാക്കിംഗ് രീതി ഇവിടെ നടക്കില്ല എന്നതാണ്. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സെക്യുര്‍ ബ്രൌസിംഗ് ഉണ്ടെങ്കില്‍ മുകളില്‍ അഡ്രെസ്സ് ബാറില്‍ https:// എന്ന് കാണാന്‍ കഴിയും അല്ലാത്തപക്ഷം http:// എന്ന് മാത്രമേ കാണാന്‍ കഴിയൂ. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.


ഇനി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ നിങ്ങളറിയാതെ ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്തശേഷം 'Active Sessions' എന്നെഴുതിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫേസ്ബുക്ക് ഏതൊക്കെ സ്ഥലങ്ങളില്‍ നിന്ന് തുറന്നിട്ടുണ്ട് എന്ന് ഐ പി അഡ്രെസ്സ് ഉള്‍പ്പെടെ കാണാന്‍ കഴിയും. പക്ഷെ അവിടെ കാണുന്ന സ്ഥലത്തിനെ പേര് നൂറു ശതമാനവും കൃത്യമാകണമെന്നില്ല കാരണം ഐ പി അഡ്രെസ്സ് അടിസ്ഥാനപ്പെടുത്തി ആണ് അവിടെ സ്ഥലം പറഞ്ഞിരിക്കുന്നത്. മാത്രമല്ല മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോഗം അവിടെ കാണാന്‍ കഴിയില്ല. നമുക്കറിയാത്ത ഏതെങ്കിലും ഐ പി അഡ്രെസ്സ്കളില്‍ നിന്ന് നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ 'End Activity' ക്ലിക്ക് ചെയ്ത് എത്രയും പെട്ടെന്ന് പാസ്സ്‌വേര്‍ഡ്‌ മാറ്റുക. നിങ്ങള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് ഫേസ്ബുക്ക് ഉപയോഗിച്ചശേഷം ലോഗൗട്ട് ചെയ്യാന്‍ മറന്നുപോയെങ്കിലും ഈ രീതി ഉപയോഗിക്കാം.


സുരക്ഷക്കായി മറ്റൊരു സംവിധാനമാണ് Login Notofocations. ഇത് ഉപയോഗിക്കുമ്പോള്‍ നാം ആദ്യമായി ഒരു കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ ലോഗിന്‍ ചെയ്യുമ്പോള്‍ അതിനു ഒരു പേര് നല്‍കാന്‍ ആവശ്യപ്പെടുന്നു. അതിനുശേഷം ഒരു പുതിയ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ നമുക്ക്‌ മൊബൈലിലോ ഈമെയിലിലോ വിവരം ലഭിക്കും. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.


സമാനമായ മറ്റൊരു സംവിധാനമാണ് Login Approvals. ഇത് ഉപയോഗിക്കുമ്പോള്‍ നാം ഒരു പുതിയ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിലേക്ക് ഒരു കോഡ് അയച്ചുകിട്ടും ആ കോഡ് ടൈപ്പ് ചെയ്താല്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ പറ്റുകയുള്ളൂ. അതല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത Code Generator App ഉപയോഗിക്കാവുന്നതാണ്. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.


അവസാനമായി വിശ്വസ്തരായ 5 സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും പാസ്സ്‌വേര്‍ഡ്‌ മറന്നുപോകുകയും മറ്റൊരു രീതിയിലും പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാനും പറ്റില്ലെങ്കില്‍ ഈ അഞ്ചു സുഹൃത്തുക്കള്‍ക്ക് ഓരോ കോഡ് വീതം ലഭിക്കും. നാം ഈ അഞ്ചു സുഹൃത്തുക്കളില്‍ ഏതെങ്കിലും മൂന്ന് പേര്‍ക്ക് ലഭിച്ച കോഡ് ഏതെങ്കിലും രീതിയില്‍ അറിഞ്ഞ് (ഉദാ: മൊബൈല്‍ ഫോണ്‍ ) അവിടെ ടൈപ്പ് ചെയ്താല്‍ പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാന്‍ സാധിക്കും. ഫേസ്ബുക്കില്‍ അക്കൗണ്ട്‌ സെറ്റിംഗ്സില്‍ പോയി സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്താല്‍ ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ദയവായി  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.













Saturday, June 30, 2012

വ്യാജ സന്ദേശങ്ങള്‍ എങ്ങനെ തിരിച്ചറിയാം ?

ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങളാണ് ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിലത് വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരിക്കും മറ്റു ചിലത് പുതിയതും. പക്ഷേ ഇത്തരം സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. ചില കാര്യങ്ങള്‍ താഴെ പറയുന്നു.

സന്ദേശം പരമാവധി ആള്‍ക്കാര്‍ക്ക് അയക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ ? വ്യാജ സന്ദേശം സൃഷ്ടിക്കുന്നവര്‍ തങ്ങളുടെ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി ചിലപ്പോള്‍ അവര്‍ ഈ സന്ദേശം ഇത്ര ആളുകള്‍ക്ക് അയച്ചാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കിട്ടും എന്നുപോലും പറയുന്നു. (മൊബൈല്‍ ഫോണില്‍ "ഈ സന്ദേശം 25 പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ നിങ്ങള്‍ക്ക്‌ 25 രൂപ റീചാര്‍ജ് ചെയ്തു കിട്ടും എന്ന് പറയുന്നതുപോലെ) അല്ലെങ്കില്‍ രോഗബാധിതനായ ഒരു കുട്ടിയുടെ ചിത്രം കൊടുത്തതിനുശേഷം ഈ സന്ദേശം നിങ്ങള്‍ ഒരാള്‍ക്ക് അയക്കുമ്പോള്‍ മൊബൈല്‍ കമ്പനി ആ കുട്ടിയുടെ ചികില്‍സക്കായി ഒരു പൈസ കൊടുക്കുന്നു അല്ലെങ്കില്‍ ഒരാള്‍ ലൈക്‌ ചെയ്യുമ്പോള്‍ ഒരു ഡോളര്‍ കൊടുക്കുന്നു എന്നൊക്കെ പറയുന്നു.

വ്യാജ സന്ദേശങ്ങളില്‍ അതിലുള്ള ആശയങ്ങള്‍ ഉറപ്പുവരുത്താനുള്ള  മാര്‍ഗങ്ങള്‍ ഒരിക്കലും പറയില്ല . പക്ഷേ യഥാര്‍ത്ഥ സന്ദേശങ്ങളില്‍ അതിന്റെ സത്യാവസ്ഥ തെളിയിക്കാനായി പുറമേ നിന്നുള്ള ലിങ്കുകള്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ആ ലിങ്കുകളിലൂടെ ലഭ്യമായിരിക്കും. ചില വ്യാജ മൊബൈല്‍ഫോണ്‍ സന്ദേശങ്ങളില്‍ രോഗബാധിതനായ ഒരാളുടെ കാര്യം പറഞ്ഞതിനുശേഷം ചിലപ്പോള്‍ ചില ഫോണ്‍ നമ്പറുകള്‍ ഉണ്ടായേക്കാം, അതുകൊണ്ട് അത് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കരുത്, ആ നമ്പരിലേക്ക് വിളിച്ചു നോക്കുക. 99 ശതമാനവും അത് പ്രവര്‍ത്തനരഹിതമായ നമ്പര്‍ ആയിരിക്കും.

വ്യാജ സന്ദേശങ്ങളില്‍ ഒരാളുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള ഘടകങ്ങള്‍ കൂടുതലായിരിക്കും. ഉദാഹരണത്തിന്  "ATTENTION" അല്ലെങ്കില്‍ "IMPORTANT" ഇങ്ങനെ വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകാം അല്ലെങ്കില്‍ വളരെ സങ്കീര്‍ണമായ ഭാഷ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രീതിയില്‍ എഴുതിയേക്കാം അതുമല്ലെങ്കില്‍ ചിത്രങ്ങളിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം.

അതുകൊണ്ട് ഇനിമുതല്‍ ഫോര്‍വേഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഈ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുമല്ലോ ?


വ്യാപകമായി പ്രചരിക്കുന്ന ചില വ്യാജ സന്ദേശങ്ങളെപ്പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.




'Imitinef Mercilet', രക്താര്‍ബുദത്തിനുള്ള അത്ഭുതമരുന്നോ ?

താഴെ കാണുന്നതുപോലെയുള്ള ഒരു സന്ദേശം നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളതായിരിക്കും. ചെന്നൈയിലെ അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ രക്താര്‍ബുദം ഭേദമാക്കുന്ന 'Imitinef Mercilet' എന്ന ഔഷധം സൗജന്യമായി ലഭ്യമാണ് എന്നാണ് ഈ സന്ദേശം പറയുന്നത്. കഴിയുന്നത്ര ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനും ആവശ്യപ്പെടുന്നു.



ഈ സന്ദേശത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ എനിക്ക് ലഭിച്ച ചില വിവരങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

ഈ സന്ദേശം ഇമെയിലിലൂടെയും, ഫേസ്ബുക്കിലൂടെയും, മൊബൈല്‍ ഫോണുകളിലൂടെയും ആയി ലക്ഷക്കണക്കിന് ആളുകളുടെ പക്കല്‍ എത്തിയിട്ടുണ്ട്. ചെന്നൈയില്‍ സ്ഥിതിചെയ്യുന്ന  അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് 1954 മുതല്‍ ഇന്നോളം കാന്‍സര്‍ ചികിത്സാരംഗത്ത് വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള ഒരു സ്ഥാപനമാണ്. Imitinef Mercilet എന്നത് Imatinib mesylate (അല്ലെങ്കില്‍ Gleevec®) എന്ന മരുന്നിന്റെ മറ്റൊരു പേരാണ്. അത് അവിടെ ലഭ്യവുമാണ്. പക്ഷേ ഈ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം സത്യമല്ല.

ഈ മരുന്ന് എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കുന്ന ഒന്നല്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഈ മരുന്ന് ലഭിക്കില്ല. പക്ഷേ അവിടെ ചികില്‍സക്കായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് ഈ മരുന്ന് സൗജന്യമായി ലഭ്യമാണ്. പ്രധാനമായി മൂന്ന് തരത്തിലുള്ള രക്താര്‍ബുദങ്ങള്‍ ആണ് ഉള്ളത് (leukemia, lymphoma, multiple myeloma). ഈ മൂന്നു രോഗങ്ങള്‍ക്കും വ്യത്യസ്ത തരത്തിലുള്ള ചികിത്സകള്‍ ആണ് ആവശ്യം. മാത്രമല്ല ഒരു ഔഷധം മാത്രം ഉപയോഗിച്ച് ഒരിക്കലും രക്താര്‍ബുദം പൂര്‍ണമായി ഭേദമാക്കനവില്ല. വിവിധ ചികിത്സകള്‍ക്കിടയില്‍ ഈ ഔഷധം ഉപയോഗിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ഏറ്റവും പ്രധാനപ്പെട്ട വസ്തുത  Imatinib mesylate എന്ന ഈ ഔഷധം ലോകമെമ്പാടും ലഭ്യമാണ് അതായത്‌ ചെന്നൈയില്‍ മാത്രമല്ല. അതുകൊണ്ട് ഈ സന്ദേശത്തില്‍ അല്‍പ്പം സത്യം ഉണ്ടെങ്കിലും ഇത് തെറ്റായ വിവരങ്ങള്‍ പ്രദാനം ചെയ്ത് വായനക്കാരെ വഴിതെറ്റിക്കുന്നതാണ് എന്ന് മനസിലാക്കാം. 

അതുകൊണ്ട് ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അത് സത്യം ആണെന്ന് ഉറപ്പുവരുത്തുക.

എങ്ങനെ വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയാം എന്നറിയാന്‍ ഈ ലിങ്ക് നോക്കുക.
വ്യാപകമായി പ്രചരിക്കപ്പെടുന്ന മറ്റു ചില വ്യാജ സന്ദേശങ്ങളെപ്പറ്റി അറിയാന്‍ ഈ ലിങ്ക് നോക്കുക.

ഇതുകൂടി കാണുക: 



Thursday, June 28, 2012

നിങ്ങളുടെ വൈ ഫൈ ആരെങ്കിലും 'അടിച്ചുമാറ്റുന്നുണ്ടോ' ?

ആദ്യം തന്നെ ഒരു കാര്യം. അപ്പുറത്തെ റൂമിലുള്ളവന്റെ വൈ ഫൈ അടിച്ചുമാറ്റി ഉപയോഗിക്കുന്നവര്‍ യാതൊരു കാരണവശാലും ഇത് ഷെയര്‍ ചെയ്യരുത്‌. ചെയ്താല്‍ നാളെ ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ അടിച്ചുമാറ്റാന്‍ പറ്റി എന്ന് വരില്ല ! വെറുതെ എന്തിനാ 'ശശി' ആകുന്നത് ?


ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റാ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇന്ന് സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന  വൈ ഫൈ. WLAN (Wireless Local Area Network) എന്നും ഇത് അറിയപ്പെടുന്നു. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഷെയറിങ്ങിനായി വൈ ഫൈ വ്യാപകമായി ഉപയോഗിക്കുന്നു. വിക്ടര്‍ ഹേസ് എന്ന  ശാസ്ത്രജ്ഞന്‍ ആണ് വൈ ഫൈയുടെ പിതാവ്‌.


ഏതൊരു ഉപകാരപ്രദമായ കണ്ടുപിടിത്തത്തിനും ഒരു മറുവശം ഉണ്ടെന്ന്‍ പറയുന്നതുപോലെ വൈ ഫൈക്കും ഉണ്ട് ചില പോരായ്മകള്‍ . അതില്‍ പ്രധാനപ്പെട്ടതും ഉടമസ്ഥന്റെ പോക്കറ്റ്‌ കാലിയക്കുന്നതും ആയ ഒരു പോരായ്മയെ പറ്റിയാണ് ഇവിടെ പറയുന്നത്. സുരക്ഷിതമല്ലാത്ത വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള അപകടങ്ങള്‍ എന്താണെന്നും നമുക്ക്‌ കാണാം.


ഒരു സ്വകാര്യ വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ഒരു കമ്പ്യൂട്ടറിന് അംഗമാകണമെങ്കില്‍ ഒരു WEP Key ( Wired Equivalent Privacy Key) അല്ലെങ്കില്‍ ഒരു വൈ ഫൈ പാസ്സ്‌വേര്‍ഡ്‌ ആവശ്യമാണ്. ഈ വൈ ഫൈ പാസ്സ്‌വേര്‍ഡ്‌ ഒരു ഹെക്സാഡെസിമല്‍ സംഖ്യ ആയിരിക്കും. (ഉദാ: 1A648C9FE2 ,
99D767BAC38EA23B0C0176D15).  ഈ പാസ്സ്‌വേര്‍ഡ്‌ ഏതെങ്കിലും വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ ഒരു സ്വകാര്യ വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ആര്‍ക്കും അംഗമാകാം. നമ്മുടെ കമ്പ്യൂട്ടറില്‍ വൈ ഫൈ കീ കാണാനായി ടാസ്ക്‌ ബാറിലെ വൈ ഫൈ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം വൈ ഫൈ റൈറ്റ് ക്ലിക്ക് ചെയ്തു 'Properites' എടുക്കുക. അവിടെ 'Network Security Key' എന്നെഴുതിയതിന്റെ താഴെ ഉള്ള 'Show Characters' എന്ന ബോക്സ്‌ ക്ലിക്ക് ചെയ്താല്‍ ആര്‍ക്കും നിങ്ങളുടെ കീ കാണാം അതുപയോഗിച്ച് അയാള്‍ക്ക് നമ്മുടെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാം. അതുകൊണ്ട് ഈ കീ എങ്ങനെ ഹൈഡ് ചെയ്യാം എന്നു നമുക്ക്‌ നോക്കാം.


1. ആദ്യം 'Start' ബട്ടണ്‍ അമര്‍ത്തി  സെര്‍ച്ച്‌ ബോക്സില്‍ 'regedit' എന്ന് ടൈപ്പ് ചെയ്ത് രെജിസ്ട്രി എഡിറ്റര്‍ തുറക്കുക.


2. അതില്‍ "HKEY_CLASSES_ROOT" എന്ന ഫോള്‍ഡര്‍ തുറന്ന് "Appid" എന്ന ഫോള്‍ഡര്‍ കണ്ടെത്തുക.





3. "Appid" തുറന്നശേഷം വരുന്ന ലിസ്റ്റില്‍ നിന്ന് "{86F80216-5DD6-4F43-953B-35EF40A35AEE}" കണ്ടെത്തുക.




4. ഇനി "{86F80216-5DD6-4F43-953B-35EF40A35AEE}" ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'Permissions' എടുക്കുക.




5.അതില്‍ 'Advanced' ക്ലിക്ക് ചെയ്യുക.


6. അതില്‍ 'Owner' എന്ന ടാബ് ക്ലിക്ക് ചെയ്യുക.




7.  അവിടെ "Replace Owner on subcontainers and objects" എന്ന ബോക്സ്‌ ടിക്ക്‌ ചെയ്യുക.


8. 'Apply' ക്ലിക്ക് ചെയ്ത് 'OK' ക്ലിക്ക് ചെയ്യുക.


9. ഇനി 'Permissions' എന്ന ടാബ് ക്ലിക്ക് ചെയ്യുക.




10. അവിടെ 'SYSTEM' ഒഴികെയുള്ള എല്ലാ എന്‍ട്രികളും സെലക്ട്‌ ചെയ്ത് 'Remove' ക്ലിക്ക് ചെയ്തശേഷം 'OK' ക്ലിക്ക് ചെയ്യുക.


11. ഇനി നാം ആദ്യം തുറന്ന 'Permissions' ഡയലോഗ് ബോക്സില്‍ 'OK' ക്ലിക്ക് ചെയ്യുക.

12.  ഇനി ലോഗൌട്ട് ചെയ്ത് ലോഗിന്‍ ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ വൈ ഫൈ കീ ഹൈഡ് ചെയ്യപ്പെട്ടിരിക്കുന്നു.

ഇനി  ഇത് എങ്ങനെ അണ്‍ഹൈഡ് ചെയ്യാം എന്നുകൂടി അറിയണ്ടേ ?





1. മുകളില്‍ പറഞ്ഞ പടികള്‍ 1മുതല്‍  4 വരെ ചെയ്യുക.



2. 'Permissions' ല്‍ 'Groups or User names' എന്ന ബോക്സിന് താഴെയുള്ള 'Add' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


3. ഇനി വരുന്ന ഡയലോഗ് ബോക്സില്‍ 'administrators' എന്ന് ടൈപ്പ് ചെയ്ത് 'OK' അമര്‍ത്തുക.


4. ഇനി താഴെ 'Permissions for Administrators' എന്ന ബോക്സില്‍ 'Read' എന്നെഴുതിയ ബോക്സില്‍ ടിക്ക്‌ ചെയ്യുക.


5. വീണ്ടും 'Groups or User names' എന്ന ബോക്സിന് താഴെയുള്ള 'Add' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

6.  ഇനി വരുന്ന ഡയലോഗ് ബോക്സില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പേര് ടൈപ്പ് ചെയ്ത് 'OK' അമര്‍ത്തുക. (കമ്പ്യൂട്ടറിന്റെ പേര് അറിയാന്‍ ടെസ്ക്ടോപിലെ കമ്പ്യൂട്ടര്‍ ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'Properties' എടുക്കുക. അതില്‍ 'Computer Name' എന്നതിന്റെ നേരെ ഉള്ള പേര് നോക്കുക. ചിത്രത്തില്‍ കമ്പ്യൂട്ടറിന്റെ പേര് Melbin എന്നാണ്. -PC എന്ന ഭാഗം ഒഴിവാക്കണം.)






 7. ഇനി താഴെ 'Permissions for Administrators' എന്ന ബോക്സില്‍ 'Read' എന്നെഴുതിയ ബോക്സില്‍ ടിക്ക്‌ചെയ്ത് 'OK' ക്ലിക്ക് ചെയ്യുക.


8. ഇനി ലോഗൌട്ട് ചെയ്ത് ലോഗിന്‍ ചെയ്യുക.


ഇനി വൈ ഫൈ കണക്ഷന്റെ 'Properties' എടുത്തു നോക്കു. പാസ്സ്‌വേര്‍ഡ്‌ കാണാന്‍ കഴിയും.


സുരക്ഷിതമല്ലാത്ത വൈ ഫൈകളുടെ ഉടമകളോട് ഒരു വാക്ക്. നിങ്ങളുടെ വൈ ഫൈ ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ ആര് എന്ത് കുറ്റകൃത്യം ചെയ്താലും പൂര്‍ണ ഉത്തരവാദിത്വം നിങ്ങള്‍ക്കയിരിക്കും എന്ന് ഓര്‍ക്കുക.

ഇനി അടിച്ചുമാറ്റി ഉപയോഗിക്കുന്നവരോട് ഒരു വാക്ക്. വൈ ഫൈ ഈ രീതിയില്‍ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നോര്‍ക്കുക. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ പാക്കറ്റ് സ്നിഫിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാല്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ വൈ ഫൈയിലൂടെ കൈമാറുന്ന എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും.

ദയവായി  അഭിപ്രായങ്ങള്‍ താഴെഎഴുതുക.


ഇത് കൂടി കാണുക.