Thursday, May 31, 2012

കറപ്റ്റ് ആയ ഡ്രൈവില്‍ നിന്ന് ഡാറ്റ റിക്കവര്‍ ചെയ്യാം (സോഫ്റ്റ്‌വെയര്‍ ഇല്ലാതെ)

നമ്മുടെ ഡ്രൈവ് കറപ്റ്റ് ആണെങ്കില്‍ അത് കണക്ട് ചെയ്യുമ്പോള്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.




ഇങ്ങനെ കണ്ടാല്‍ അതിനര്‍ത്ഥം ആ ഡ്രൈവിലെ (അല്ലെങ്കില്‍ മെമറി കാര്‍ഡിലെ) ഫയല്‍സിസ്റ്റത്തിനു തകരാര്‍ ഉണ്ടെന്നു മനസിലാക്കാം. ഇത് പരിഹരിക്കാന്‍ വിന്‍ഡോസില്‍ തന്നെയുള്ള 'chkdsk' എന്ന പ്രോഗ്രാം ഉപയോഗിച്ചാല്‍ മതിയാകും. അതിനായി Run എടുത്തശേഷം (Win key + R) അവിടെ cmd എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ ഒരു 'Command Prompt' വിന്‍ഡോ പ്രത്യക്ഷപ്പെടും. അവിടെ chkdsk x: /r എന്ന് ടൈപ്പ് ചെയ്യുക.




( x: എന്നതിന് പകരം ഡ്രൈവിന്റെ പേര് ആണ് കൊടുക്കേണ്ടത്‌ ഉദാഹരണത്തിന് E ഡ്രൈവ് ആണ് റിപ്പയര്‍ ചെയ്യേണ്ടതെങ്കില്‍  chkdsk E: /r എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക)


അപ്പോള്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.




അവസാനം 'convert lost chains into files ? (Y/N) എന്ന് കാണിക്കുമ്പോള്‍ Y ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.




അതിനു ശേഷം Command Prompt ക്ലോസ് ചെയ്തു ഡ്രൈവ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫയലുകള്‍ കാണാന്‍ കഴിയും.

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)









5 comments:

  1. ഇത് പോലെ SD memory card കണ്ടുപിടിക്കാന്‍ വല്ല വഴിയുമുണ്ടോ?
    Command prompt ഉപയോഗിച്ച്?

    ReplyDelete