Saturday, June 30, 2012

വ്യാജ സന്ദേശങ്ങള്‍ എങ്ങനെ തിരിച്ചറിയാം ?

ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങളാണ് ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിലത് വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരിക്കും മറ്റു ചിലത് പുതിയതും. പക്ഷേ ഇത്തരം സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. ചില കാര്യങ്ങള്‍ താഴെ പറയുന്നു.

സന്ദേശം പരമാവധി ആള്‍ക്കാര്‍ക്ക് അയക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ ? വ്യാജ സന്ദേശം സൃഷ്ടിക്കുന്നവര്‍ തങ്ങളുടെ സന്ദേശം പരമാവധി ആളുകളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി ചിലപ്പോള്‍ അവര്‍ ഈ സന്ദേശം ഇത്ര ആളുകള്‍ക്ക് അയച്ചാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കിട്ടും എന്നുപോലും പറയുന്നു. (മൊബൈല്‍ ഫോണില്‍ "ഈ സന്ദേശം 25 പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ നിങ്ങള്‍ക്ക്‌ 25 രൂപ റീചാര്‍ജ് ചെയ്തു കിട്ടും എന്ന് പറയുന്നതുപോലെ) അല്ലെങ്കില്‍ രോഗബാധിതനായ ഒരു കുട്ടിയുടെ ചിത്രം കൊടുത്തതിനുശേഷം ഈ സന്ദേശം നിങ്ങള്‍ ഒരാള്‍ക്ക് അയക്കുമ്പോള്‍ മൊബൈല്‍ കമ്പനി ആ കുട്ടിയുടെ ചികില്‍സക്കായി ഒരു പൈസ കൊടുക്കുന്നു അല്ലെങ്കില്‍ ഒരാള്‍ ലൈക്‌ ചെയ്യുമ്പോള്‍ ഒരു ഡോളര്‍ കൊടുക്കുന്നു എന്നൊക്കെ പറയുന്നു.

വ്യാജ സന്ദേശങ്ങളില്‍ അതിലുള്ള ആശയങ്ങള്‍ ഉറപ്പുവരുത്താനുള്ള  മാര്‍ഗങ്ങള്‍ ഒരിക്കലും പറയില്ല . പക്ഷേ യഥാര്‍ത്ഥ സന്ദേശങ്ങളില്‍ അതിന്റെ സത്യാവസ്ഥ തെളിയിക്കാനായി പുറമേ നിന്നുള്ള ലിങ്കുകള്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ആ ലിങ്കുകളിലൂടെ ലഭ്യമായിരിക്കും. ചില വ്യാജ മൊബൈല്‍ഫോണ്‍ സന്ദേശങ്ങളില്‍ രോഗബാധിതനായ ഒരാളുടെ കാര്യം പറഞ്ഞതിനുശേഷം ചിലപ്പോള്‍ ചില ഫോണ്‍ നമ്പറുകള്‍ ഉണ്ടായേക്കാം, അതുകൊണ്ട് അത് യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കരുത്, ആ നമ്പരിലേക്ക് വിളിച്ചു നോക്കുക. 99 ശതമാനവും അത് പ്രവര്‍ത്തനരഹിതമായ നമ്പര്‍ ആയിരിക്കും.

വ്യാജ സന്ദേശങ്ങളില്‍ ഒരാളുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള ഘടകങ്ങള്‍ കൂടുതലായിരിക്കും. ഉദാഹരണത്തിന്  "ATTENTION" അല്ലെങ്കില്‍ "IMPORTANT" ഇങ്ങനെ വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകാം അല്ലെങ്കില്‍ വളരെ സങ്കീര്‍ണമായ ഭാഷ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രീതിയില്‍ എഴുതിയേക്കാം അതുമല്ലെങ്കില്‍ ചിത്രങ്ങളിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം.

അതുകൊണ്ട് ഇനിമുതല്‍ ഫോര്‍വേഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഈ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുമല്ലോ ?


വ്യാപകമായി പ്രചരിക്കുന്ന ചില വ്യാജ സന്ദേശങ്ങളെപ്പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.




'Imitinef Mercilet', രക്താര്‍ബുദത്തിനുള്ള അത്ഭുതമരുന്നോ ?

താഴെ കാണുന്നതുപോലെയുള്ള ഒരു സന്ദേശം നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളതായിരിക്കും. ചെന്നൈയിലെ അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ രക്താര്‍ബുദം ഭേദമാക്കുന്ന 'Imitinef Mercilet' എന്ന ഔഷധം സൗജന്യമായി ലഭ്യമാണ് എന്നാണ് ഈ സന്ദേശം പറയുന്നത്. കഴിയുന്നത്ര ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാനും ആവശ്യപ്പെടുന്നു.



ഈ സന്ദേശത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ എനിക്ക് ലഭിച്ച ചില വിവരങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

ഈ സന്ദേശം ഇമെയിലിലൂടെയും, ഫേസ്ബുക്കിലൂടെയും, മൊബൈല്‍ ഫോണുകളിലൂടെയും ആയി ലക്ഷക്കണക്കിന് ആളുകളുടെ പക്കല്‍ എത്തിയിട്ടുണ്ട്. ചെന്നൈയില്‍ സ്ഥിതിചെയ്യുന്ന  അടയാര്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് 1954 മുതല്‍ ഇന്നോളം കാന്‍സര്‍ ചികിത്സാരംഗത്ത് വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള ഒരു സ്ഥാപനമാണ്. Imitinef Mercilet എന്നത് Imatinib mesylate (അല്ലെങ്കില്‍ Gleevec®) എന്ന മരുന്നിന്റെ മറ്റൊരു പേരാണ്. അത് അവിടെ ലഭ്യവുമാണ്. പക്ഷേ ഈ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം സത്യമല്ല.

ഈ മരുന്ന് എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കുന്ന ഒന്നല്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഈ മരുന്ന് ലഭിക്കില്ല. പക്ഷേ അവിടെ ചികില്‍സക്കായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് ഈ മരുന്ന് സൗജന്യമായി ലഭ്യമാണ്. പ്രധാനമായി മൂന്ന് തരത്തിലുള്ള രക്താര്‍ബുദങ്ങള്‍ ആണ് ഉള്ളത് (leukemia, lymphoma, multiple myeloma). ഈ മൂന്നു രോഗങ്ങള്‍ക്കും വ്യത്യസ്ത തരത്തിലുള്ള ചികിത്സകള്‍ ആണ് ആവശ്യം. മാത്രമല്ല ഒരു ഔഷധം മാത്രം ഉപയോഗിച്ച് ഒരിക്കലും രക്താര്‍ബുദം പൂര്‍ണമായി ഭേദമാക്കനവില്ല. വിവിധ ചികിത്സകള്‍ക്കിടയില്‍ ഈ ഔഷധം ഉപയോഗിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ഏറ്റവും പ്രധാനപ്പെട്ട വസ്തുത  Imatinib mesylate എന്ന ഈ ഔഷധം ലോകമെമ്പാടും ലഭ്യമാണ് അതായത്‌ ചെന്നൈയില്‍ മാത്രമല്ല. അതുകൊണ്ട് ഈ സന്ദേശത്തില്‍ അല്‍പ്പം സത്യം ഉണ്ടെങ്കിലും ഇത് തെറ്റായ വിവരങ്ങള്‍ പ്രദാനം ചെയ്ത് വായനക്കാരെ വഴിതെറ്റിക്കുന്നതാണ് എന്ന് മനസിലാക്കാം. 

അതുകൊണ്ട് ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അത് സത്യം ആണെന്ന് ഉറപ്പുവരുത്തുക.

എങ്ങനെ വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയാം എന്നറിയാന്‍ ഈ ലിങ്ക് നോക്കുക.
വ്യാപകമായി പ്രചരിക്കപ്പെടുന്ന മറ്റു ചില വ്യാജ സന്ദേശങ്ങളെപ്പറ്റി അറിയാന്‍ ഈ ലിങ്ക് നോക്കുക.

ഇതുകൂടി കാണുക: 



Thursday, June 28, 2012

നിങ്ങളുടെ വൈ ഫൈ ആരെങ്കിലും 'അടിച്ചുമാറ്റുന്നുണ്ടോ' ?

ആദ്യം തന്നെ ഒരു കാര്യം. അപ്പുറത്തെ റൂമിലുള്ളവന്റെ വൈ ഫൈ അടിച്ചുമാറ്റി ഉപയോഗിക്കുന്നവര്‍ യാതൊരു കാരണവശാലും ഇത് ഷെയര്‍ ചെയ്യരുത്‌. ചെയ്താല്‍ നാളെ ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ അടിച്ചുമാറ്റാന്‍ പറ്റി എന്ന് വരില്ല ! വെറുതെ എന്തിനാ 'ശശി' ആകുന്നത് ?


ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റാ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇന്ന് സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന  വൈ ഫൈ. WLAN (Wireless Local Area Network) എന്നും ഇത് അറിയപ്പെടുന്നു. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഷെയറിങ്ങിനായി വൈ ഫൈ വ്യാപകമായി ഉപയോഗിക്കുന്നു. വിക്ടര്‍ ഹേസ് എന്ന  ശാസ്ത്രജ്ഞന്‍ ആണ് വൈ ഫൈയുടെ പിതാവ്‌.


ഏതൊരു ഉപകാരപ്രദമായ കണ്ടുപിടിത്തത്തിനും ഒരു മറുവശം ഉണ്ടെന്ന്‍ പറയുന്നതുപോലെ വൈ ഫൈക്കും ഉണ്ട് ചില പോരായ്മകള്‍ . അതില്‍ പ്രധാനപ്പെട്ടതും ഉടമസ്ഥന്റെ പോക്കറ്റ്‌ കാലിയക്കുന്നതും ആയ ഒരു പോരായ്മയെ പറ്റിയാണ് ഇവിടെ പറയുന്നത്. സുരക്ഷിതമല്ലാത്ത വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള അപകടങ്ങള്‍ എന്താണെന്നും നമുക്ക്‌ കാണാം.


ഒരു സ്വകാര്യ വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ഒരു കമ്പ്യൂട്ടറിന് അംഗമാകണമെങ്കില്‍ ഒരു WEP Key ( Wired Equivalent Privacy Key) അല്ലെങ്കില്‍ ഒരു വൈ ഫൈ പാസ്സ്‌വേര്‍ഡ്‌ ആവശ്യമാണ്. ഈ വൈ ഫൈ പാസ്സ്‌വേര്‍ഡ്‌ ഒരു ഹെക്സാഡെസിമല്‍ സംഖ്യ ആയിരിക്കും. (ഉദാ: 1A648C9FE2 ,
99D767BAC38EA23B0C0176D15).  ഈ പാസ്സ്‌വേര്‍ഡ്‌ ഏതെങ്കിലും വഴി കണ്ടെത്താന്‍ കഴിഞ്ഞാല്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ ഒരു സ്വകാര്യ വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ആര്‍ക്കും അംഗമാകാം. നമ്മുടെ കമ്പ്യൂട്ടറില്‍ വൈ ഫൈ കീ കാണാനായി ടാസ്ക്‌ ബാറിലെ വൈ ഫൈ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം വൈ ഫൈ റൈറ്റ് ക്ലിക്ക് ചെയ്തു 'Properites' എടുക്കുക. അവിടെ 'Network Security Key' എന്നെഴുതിയതിന്റെ താഴെ ഉള്ള 'Show Characters' എന്ന ബോക്സ്‌ ക്ലിക്ക് ചെയ്താല്‍ ആര്‍ക്കും നിങ്ങളുടെ കീ കാണാം അതുപയോഗിച്ച് അയാള്‍ക്ക് നമ്മുടെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാം. അതുകൊണ്ട് ഈ കീ എങ്ങനെ ഹൈഡ് ചെയ്യാം എന്നു നമുക്ക്‌ നോക്കാം.


1. ആദ്യം 'Start' ബട്ടണ്‍ അമര്‍ത്തി  സെര്‍ച്ച്‌ ബോക്സില്‍ 'regedit' എന്ന് ടൈപ്പ് ചെയ്ത് രെജിസ്ട്രി എഡിറ്റര്‍ തുറക്കുക.


2. അതില്‍ "HKEY_CLASSES_ROOT" എന്ന ഫോള്‍ഡര്‍ തുറന്ന് "Appid" എന്ന ഫോള്‍ഡര്‍ കണ്ടെത്തുക.





3. "Appid" തുറന്നശേഷം വരുന്ന ലിസ്റ്റില്‍ നിന്ന് "{86F80216-5DD6-4F43-953B-35EF40A35AEE}" കണ്ടെത്തുക.




4. ഇനി "{86F80216-5DD6-4F43-953B-35EF40A35AEE}" ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'Permissions' എടുക്കുക.




5.അതില്‍ 'Advanced' ക്ലിക്ക് ചെയ്യുക.


6. അതില്‍ 'Owner' എന്ന ടാബ് ക്ലിക്ക് ചെയ്യുക.




7.  അവിടെ "Replace Owner on subcontainers and objects" എന്ന ബോക്സ്‌ ടിക്ക്‌ ചെയ്യുക.


8. 'Apply' ക്ലിക്ക് ചെയ്ത് 'OK' ക്ലിക്ക് ചെയ്യുക.


9. ഇനി 'Permissions' എന്ന ടാബ് ക്ലിക്ക് ചെയ്യുക.




10. അവിടെ 'SYSTEM' ഒഴികെയുള്ള എല്ലാ എന്‍ട്രികളും സെലക്ട്‌ ചെയ്ത് 'Remove' ക്ലിക്ക് ചെയ്തശേഷം 'OK' ക്ലിക്ക് ചെയ്യുക.


11. ഇനി നാം ആദ്യം തുറന്ന 'Permissions' ഡയലോഗ് ബോക്സില്‍ 'OK' ക്ലിക്ക് ചെയ്യുക.

12.  ഇനി ലോഗൌട്ട് ചെയ്ത് ലോഗിന്‍ ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ വൈ ഫൈ കീ ഹൈഡ് ചെയ്യപ്പെട്ടിരിക്കുന്നു.

ഇനി  ഇത് എങ്ങനെ അണ്‍ഹൈഡ് ചെയ്യാം എന്നുകൂടി അറിയണ്ടേ ?





1. മുകളില്‍ പറഞ്ഞ പടികള്‍ 1മുതല്‍  4 വരെ ചെയ്യുക.



2. 'Permissions' ല്‍ 'Groups or User names' എന്ന ബോക്സിന് താഴെയുള്ള 'Add' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


3. ഇനി വരുന്ന ഡയലോഗ് ബോക്സില്‍ 'administrators' എന്ന് ടൈപ്പ് ചെയ്ത് 'OK' അമര്‍ത്തുക.


4. ഇനി താഴെ 'Permissions for Administrators' എന്ന ബോക്സില്‍ 'Read' എന്നെഴുതിയ ബോക്സില്‍ ടിക്ക്‌ ചെയ്യുക.


5. വീണ്ടും 'Groups or User names' എന്ന ബോക്സിന് താഴെയുള്ള 'Add' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

6.  ഇനി വരുന്ന ഡയലോഗ് ബോക്സില്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പേര് ടൈപ്പ് ചെയ്ത് 'OK' അമര്‍ത്തുക. (കമ്പ്യൂട്ടറിന്റെ പേര് അറിയാന്‍ ടെസ്ക്ടോപിലെ കമ്പ്യൂട്ടര്‍ ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'Properties' എടുക്കുക. അതില്‍ 'Computer Name' എന്നതിന്റെ നേരെ ഉള്ള പേര് നോക്കുക. ചിത്രത്തില്‍ കമ്പ്യൂട്ടറിന്റെ പേര് Melbin എന്നാണ്. -PC എന്ന ഭാഗം ഒഴിവാക്കണം.)






 7. ഇനി താഴെ 'Permissions for Administrators' എന്ന ബോക്സില്‍ 'Read' എന്നെഴുതിയ ബോക്സില്‍ ടിക്ക്‌ചെയ്ത് 'OK' ക്ലിക്ക് ചെയ്യുക.


8. ഇനി ലോഗൌട്ട് ചെയ്ത് ലോഗിന്‍ ചെയ്യുക.


ഇനി വൈ ഫൈ കണക്ഷന്റെ 'Properties' എടുത്തു നോക്കു. പാസ്സ്‌വേര്‍ഡ്‌ കാണാന്‍ കഴിയും.


സുരക്ഷിതമല്ലാത്ത വൈ ഫൈകളുടെ ഉടമകളോട് ഒരു വാക്ക്. നിങ്ങളുടെ വൈ ഫൈ ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ ആര് എന്ത് കുറ്റകൃത്യം ചെയ്താലും പൂര്‍ണ ഉത്തരവാദിത്വം നിങ്ങള്‍ക്കയിരിക്കും എന്ന് ഓര്‍ക്കുക.

ഇനി അടിച്ചുമാറ്റി ഉപയോഗിക്കുന്നവരോട് ഒരു വാക്ക്. വൈ ഫൈ ഈ രീതിയില്‍ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നോര്‍ക്കുക. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ പാക്കറ്റ് സ്നിഫിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാല്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ വൈ ഫൈയിലൂടെ കൈമാറുന്ന എല്ലാ വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും.

ദയവായി  അഭിപ്രായങ്ങള്‍ താഴെഎഴുതുക.


ഇത് കൂടി കാണുക.



ടെക്സ്റ്റ്‌ ഫയലുകള്‍ സ്പ്രെഡ്ഷീറ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാം

ഈ  പോസ്റ്റില്‍ ടെക്സ്റ്റ്‌ (.txt) ഫയലുകള്‍ എങ്ങനെ സ്പ്രെഡ്ഷീറ്റ് ഫോര്‍മാറ്റിലേക്ക് (.xls or .xlsx ) മൈക്രോസോഫ്റ്റ് എക്സല്‍ 2007 ഉപയോഗിച്ച് മാറ്റാം എന്ന് പറയുന്നു. 

മാറ്റാനായി താഴെ പറയുന്ന പടികള്‍ പിന്തുടരുക.

 1. ഇതാണ് നമുക്ക്‌ കണ്‍വേര്‍ട്ട് ചെയ്യാനുള്ള ഫയല്‍ എന്ന് വിചാരിക്കുക.


2. മൈക്രോസോഫ്റ്റ് എക്സല്‍ തുറക്കുക.

 3. File > Open തിരഞ്ഞെടുത്ത്‌ .txt ഫയല്‍ തുറക്കുക.

4. അപ്പോള്‍ ഇതുപോലെ ഒരു വിന്‍ഡോ തുറന്നുവരും. 


 5. നെക്സ്റ്റ് അമര്‍ത്തുക.


6. ഇവിടെ നമുക്ക്‌ കോളങ്ങളുടെ വീതി തിരഞ്ഞെടുക്കാം അതിനു ശേഷം നെക്സ്റ്റ് അമര്‍ത്തുക.


7. മൂന്നാം പടിയില്‍ ഓരോ കോളത്തിലും ഉള്ള വിവരങ്ങളുടെ ഫോര്‍മാറ്റ്‌ തിരഞ്ഞെടുക്കുക   .

8. നാം ഫിനിഷ്‌ ക്ലിക്ക് ചെയ്യുമ്പോള്‍ ആവശ്യപ്പെട്ട രീതിയില്‍ സ്പ്രെഡ്ഷീറ്റ് പ്രത്യക്ഷപ്പെടും.


ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക.



Tuesday, June 26, 2012

എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ പോലീസ് വരുമോ ?

ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന്  ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ്‌ ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരണ നല്‍കിയത്‌. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്. 

"ഒരു മോഷ്ടാവ് നമ്മോട്‌ എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക്‌ അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക്‌ ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക."


ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത‍. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.


1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ്‌ സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ്‌ തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ്‌ സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ്‌ കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക്‌ അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ? 
അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ  എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല...! "പിന്‍ തെറ്റാണ്" എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും  ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ. 


അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.


ഇത് കൂടി കാണുക :



നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ ഇമെയില്‍ അയച്ചാല്‍ മതിയോ ?

ഇന്നത്തെ  കാലത്ത് എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗികുന്നവരാണ്. മൊബൈല്‍ ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരത്തി കൊടുക്കണം എന്നും നമുക്കറിയാം. 
 'നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് ട്രേസ് ചെയ്യാനായി cop@vsnl.net എന്ന ഇമെയില്‍ ഐഡി യിലേക്ക്‌ ഫോണിന്റെ IMEI നമ്പര്‍ ഉള്‍പ്പെടെ ഒരു സന്ദേശം അയച്ചാല്‍ മതിയാകും.' എന്ന  ഈ വാര്‍ത്ത‍ നമ്മള്‍ ദിനംപ്രതി എന്നപോലെ ഫേസ്ബുക്കിലും മറ്റു വെബ്സൈറ്റുകളിലും കാണുന്നതാണ്. 



നാം എല്ലാം കണ്ണുമടച്ച് ഷെയര്‍ ചെയ്ത ഈ വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കാന്‍ ആരും ശ്രമിച്ചില്ല. ഞാന്‍ നടത്തിയ ഒരു ചെറിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത്.

ഈ  പോസ്റ്റില്‍ പറയുന്നത് നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആ ഫോണിന്റെ IMEI (International Mobile Equipment Identity) നമ്പര്‍ cop@vsnl.net എന്ന ഇമെയില്‍ ഐ ഡിയിലേക്ക് അയച്ചാല്‍ ആ ഫോണിന്റെ സിംകാര്‍ഡ്‌ മാറ്റിയാല്‍ പോലും അതിന്റെ കൃത്യമായ സ്ഥലംഅറിയാം എന്നാണ്. പോലീസില്‍ പരാതിപ്പെടെണ്ട ആവശ്യം ഇല്ല എന്നും പറയുന്നു. പക്ഷെ ഈ വിവരം തെറ്റാണ്. ഇവിടെ പറഞ്ഞിരിക്കുന്ന ഇമെയില്‍ ഐ ഡി ചെന്നൈ പോലീസ് കമ്മിഷണറുടെ ആണ്. (സംശയമുണ്ടെങ്കില്‍ ഈ ലിങ്ക് നോക്കാം). അതായത്‌ നമ്മള്‍ എവിടെനിന്ന് മെയില്‍ അയച്ചാലും അത് ചെന്നൈ പോലീസ് കമ്മിഷണറുടെ മെയില്‍ ബോക്സ്‌ലെക്കു പോകും. ഇതിനുമുന്‍പ്‌ ചെന്നൈ പോലീസ് മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. (ഈ ലിങ്ക് നോക്കുക) ഒരുപക്ഷെ അവര്‍ ഇപ്പോഴും പരാതികള്‍ സ്വീകരിക്കുന്നുണ്ടാകാം. എങ്കിലും അത് അവരുടെ അധികാരപരിധിക്കുള്ളില്‍ നിന്നുള്ള മെയിലുകള്‍ മാത്രം ആയിരിക്കും. അതുകൊണ്ട് നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക എന്നത് തന്നെയാണ്. ഈ മെയില്‍ ഐ ഡിയിലേക്ക് ഇമെയില്‍ അയച്ച് പോലീസില്‍ പരാതികൊടുക്കാതെ വെറുതെ നോക്കിയിരുന്നാല്‍ നിങ്ങളുടെ മൊബൈല്‍ഫോണ്‍ തിരിച്ചുകിട്ടില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്‌. (സംശയമുണ്ടെങ്കില്‍ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ട്‌ മെയില്‍ അയച്ചവരോട് ചോദിക്കാം, അല്ലെങ്കില്‍ ഇവിടെയോ , ഇവിടെയോ നോക്കാം).  ഇരുപത്തിനാല് മണിക്കൂര്‍ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് പോലും ഒരു മറുപടിയും വന്നില്ല.

 ഇവിടെ പറയുന്നത് GPRS (General Packet Radio Service) ന്റെയും ഇന്റെര്‍നെറ്റിന്റെയും ഒരു സങ്കീര്‍ണമായ ശൃംഖലയിലൂടെ മൊബൈല്‍ഫോണിന്റെ സ്ഥാനം കണ്ടെത്തുന്നു എന്നാണ്. GPRS പ്രധാനമായി ഉപയോഗിക്കുന്നത് മൊബൈല്‍ഫോണിലൂടെയുള്ള ഡാറ്റ സേവനങ്ങള്‍ക്ക് ആണ്. (മൊബൈല്‍ ഇന്റര്‍നെറ്റ്‌ പോലെ). ഇനി മൊബൈല്‍ ഫോണിന്റെ സ്ഥാനം കണ്ടെത്തുനതെങ്ങനെയാണ് എന്ന് നോക്കാം. ഒരു പ്രവര്‍ത്തനക്ഷമമായ മൊബൈല്‍ ഫോണ്‍ സമീപത്തുള്ള ബേസ് സ്റ്റേഷനുകളുമായി (മൊബൈല്‍ ടവര്‍ ) നിരന്തരം ആശയവിനിമയം നടത്തുന്നു. അതായത്‌ നമ്മള്‍ ഫോണ്‍ വിളിക്കുന്നില്ല എങ്കില്‍ പോലും മൊബൈല്‍ ടവറുമായി  ആശയവിനിമയം നടക്കുന്നുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ മാത്രമേ ആശയവിനിമയം നടക്കാതെ വരുന്നുള്ളൂ. നമ്മുടെ ഫോണിലേക്ക് ഒരു കോള്‍ വരുകയോ വിളിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് നമുക്ക്‌ അടുത്തുള്ള ഏറ്റവും അനുയോജ്യമായ ടവര്‍ ഏതാണോ അതിലൂടെ വിവരങ്ങള്‍ കൈമാറുന്നു. അതായത്‌ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ടവറുകളുമായി ഫോണ്‍ ബന്ധപ്പെടുന്നു.'ട്രയാങ്കുലേഷന്‍' എന്ന രീതിയിലൂടെ ആണ് പോലീസ് മൊബൈല്‍ഫോണിന്റെ സ്ഥാനം കണ്ടെത്തുന്നത്. ഫോണില്‍ നിന്നും ഓരോ ടവറിലെക്കും ഉള്ള സിഗ്നലിന്റെ അളവ് (strength) കണക്കാക്കി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഏകദേശ സ്ഥാനം കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നത്. പുതിയ തരം ഫോണുകളില്‍ ഇതിനു ജി പി എസും ഉപയോഗിക്കുന്നു. അല്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചല്ല മൊബൈല്‍ ഫോണിന്റെ സ്ഥാനം കണ്ടെത്തുന്നത്.


ഈ വ്യാജ വാര്‍ത്ത‍ ഷെയര്‍ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. ഇങ്ങനെ ആണെങ്കില്‍ ചെന്നൈ പോലീസ് കമ്മിഷണറുടെ മെയിലില്‍ ദിവസേന എത്ര ഇമെയിലുകള്‍ വരുമെന്ന് ആലോചിച്ചുനോക്കു. അതുകൊണ്ട് ദയവായി ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ദയവായി ഈ വിവരം പരമാവധി ആളുകളില്‍ എത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക.


ഇത് കൂടി കാണുക :



Sunday, June 24, 2012

കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 7 ഇന്‍സ്റ്റാള്‍ ചെയ്യാം.

ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ഒപെറേറ്റിങ്ങ് സിസ്റ്റം ആണ് വിന്‍ഡോസ്‌ 7. ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.


ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ്‌ നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ്‌ 7ന് അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം.


  • 1 GHz 32-ബിറ്റ്‌ അല്ലെങ്കില്‍ 64-ബിറ്റ്‌  പ്രോസ്സസ്സര്‍
  • 1 ജി ബി റാം 
  • 16 ജി ബി ഹാര്‍ഡ്‌ ഡിസ്ക് സ്പേസ്
  • DirectX 9 സപ്പോര്‍ട്ട് 
  • ഡി വി ഡി ഡ്രൈവ്

ഇനി  32-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റം ആണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്‌ എന്ന് തീരുമാനിക്കുക. നിലവില്‍ നിങ്ങള്‍ക്ക് 3 ജി ബി യില്‍ കൂടുതല്‍ റാം ഉണ്ടെങ്കില്‍ 64-ബിറ്റ്‌ ഒപെറേറ്റിങ്ങ് സിസ്റ്റംഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. 


ഇനി പ്രധാന പടിയിലേക്ക് കടക്കാം.


ആദ്യം വിന്‍ഡോസ്‌ സി ഡി ട്രേയില്‍ ഇട്ടതിനുശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്യുക. അപ്പോള്‍ PRESS ANY KEY TO BOOT FROM CD/DVD എന്ന് കാണിക്കുമ്പോള്‍ ഏതെങ്കിലും കീ അമര്‍ത്തുക. 
(ഇത് വന്നില്ലെങ്കില്‍ BIOS സെറ്റിങ്ങ്സില്‍ പോയി Primary Boot Device - CD ROM ആക്കുക.
 BIOS സെറ്റിംഗ്സ് എടുക്കുന്നത് നിങ്ങളുടെ BIOS അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ കമ്പ്യൂട്ടറില്‍  എങ്ങനെ ആണ് എടുക്കുന്നത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )
അപ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാന്‍ കഴിയും.




ലോഡിംഗ്  കഴിയുമ്പോള്‍ ഇതുപോലെ ഒരു സ്ക്രീന്‍ കാണാം.


അല്‍പ്പസമയത്തിനകം മറ്റൊരു ദൃശ്യം പ്രത്യക്ഷപ്പെടും.



ഇവിടെ ഭാഷയും, സമയവും, കീ ബോര്‍ഡ്‌ ലേഔടട്ടും തിരഞ്ഞെടുത്ത് Next അമര്‍ത്തുക.


ഇവിടെ Install Now ക്ലിക്ക് ചെയ്യുക.




ഇവിടെ ചതുരത്തില്‍ ടിക്ക്‌ ചെയ്ത് Next അമര്‍ത്തുക.


 ഇപ്പോള്‍  വരുന്ന വിന്‍ഡോയില്‍ Custom (Advanced) തിരഞ്ഞെടുക്കുക.





 ഇനി വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ്‌ 7 ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഡ്രൈവ് തിരഞ്ഞെടുക്കുക.
(ഓര്‍ക്കുക നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഡ്രൈവ് മുഴുവന്‍ ഫോര്‍മാറ്റ്‌ ചെയ്തതിനു ശേഷമാണ് വിന്‍ഡോസ്‌ 7 ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ  ഡ്രൈവില്‍ ഉള്ള വിവരങ്ങള്‍ മുഴുവന്‍ തിരിച്ചുകിട്ടാനാകത്തവിധം നഷ്ട്ടപ്പെടും )





ഇപ്പോള്‍ വിന്‍ഡോസ്‌ ഫയലുകള്‍ കോപ്പി ചെയ്യുന്നത് കാണാന്‍ കഴിയും.



ഇതിനിടയില്‍ കമ്പ്യൂട്ടര്‍ ഒന്നോ രണ്ടോ പ്രാവശ്യം റീസ്റ്റാര്‍ട്ട്‌ ആവും. 


അതിനുശേഷം അഡ്മിന്‍ അക്കൗണ്ട്‌ നിര്‍മിക്കാനുള്ള വിന്‍ഡോ കാണാം.


അവിടെ  പാസ്സ്‌വേര്‍ഡ്‌ കൊടുത്തതിനുശേഷം Next അമര്‍ത്തുക. 
 ഇനി  വരുന്ന വിന്‍ഡോ പ്രോഡക്റ്റ് കീ കൊടുക്കനുള്ളതാണ്.




പ്രോഡക്റ്റ് കീ ഉണ്ടെങ്കില്‍ അത് ടൈപ്പ് ചെയ്ത് Next അമര്‍ത്തുക. (ഇല്ലെങ്കിലും Next അമര്‍ത്തുക.)

പിന്നീട്  വരുന്ന വിന്‍ഡോയില്‍ വിന്‍ഡോസ്‌ അപ്ഡേറ്റ് വേണമെങ്കില്‍ തെരഞ്ഞെടുക്കാവുന്നതാണ്.






അടുത്ത വിന്‍ഡോയില്‍ സ്ഥലവും സമയ മേഖലയും തിരഞ്ഞെടുക്കുക.






അടുത്ത  വിന്‍ഡോയില്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക. എന്ത് നെറ്റ്‌വര്‍ക്ക് ആണെന്ന് അറിയില്ലെങ്കില്‍ 'Public Network' തിരഞ്ഞെടുക്കുന്നതാണ് ഉചിതം.




 ഏതാനും  നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഇതുപോലെ നിങ്ങളുടെ ടെസ്ക്ടോപ്‌ കാണാവുന്നതാണ്.






അഭിനന്ദനങ്ങള്‍ ..!! നിങ്ങള്‍ വിജയകരമായി വിന്‍ഡോസ്‌ 7 ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.


നിങ്ങളുടെ വിന്‍ഡോസ്‌ അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ പരമാവധി മറക്കാതിരിക്കാന്‍ ശ്രമിക്കുക. അഥവാ മറന്നുപോയാല്‍ എന്ത് ചെയ്യണം എന്നറിയാന്‍ ഈ പോസ്റ്റ്‌ കാണുക.


ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.







ചില നോട്ട്പാഡ് ട്രിക്കുകള്‍

നമ്മില്‍ മിക്കവര്‍ക്കും അറിയുന്നതും ചിലപ്പോള്‍ അറിയാത്തതുമായ ചില നോട്ട്പാഡ് ട്രിക്കുകള്‍ ആണ് ഈ പോസ്റ്റില്‍ പറയാന്‍ പോകുന്നത്.


[പിന്നെ ഒരു കാര്യം: ഈ ട്രിക്കുകളില്‍ ചിലത് (ഫോര്‍മാറ്റ്‌ ഹാര്‍ഡ്‌ ഡിസ്ക് പോലെ ) കുറച്ച് പ്രശ്നം പിടിച്ചതാണ്, അതുകൊണ്ട് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുമല്ലോ ? ]


അപ്പൊ തുടങ്ങാം അല്ലേ.. ?




Saturday, June 23, 2012

വിന്‍ഡോസ്‌ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാം.

നമ്മുടെ വിന്‍ഡോസ്‌ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ മറന്നുപോയാല്‍ എന്തുചെയ്യണം എന്നത് മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ്. മറന്നുപോയ ഒരു വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ റീസെറ്റ്‌ ചെയ്ത് കമ്പ്യൂട്ടര്‍ വീണ്ടും പഴയതുപോലെ ഉപയോഗിക്കാന്‍ ഉള്ള ചില മാര്‍ഗങ്ങള്‍  ആണ് ഈ പോസ്റ്റില്‍ പറയുന്നത്.


ആദ്യം നമുക്ക്‌ നഷ്ടപ്പെട്ടത്  അഡ്മിന്‍ പാസ്സ്‌വേര്‍ഡ്‌ ആണെങ്കില്‍ എന്തുചെയ്യാം എന്ന് നോക്കാം.


1. ഓഫ്ക്രാക്ക് - ഓഫ്ക്രാക്ക് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നഷ്ട്ടപ്പെട്ട പാസ്സ്‌വേര്‍ഡ്‌ കള്‍ ക്രാക്ക് ചെയ്യാന്‍ സാധിക്കും. ഈ സോഫ്റ്റ്‌വെയര്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് വിന്‍ഡോസ്‌ സെവെന്‍, വിസ്റ്റ, എക്സ് പി എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിനുമുന്‍പ്‌ 'റെയിന്‍ബോ ടേബിള്‍ ' എന്ന ഒരു ടേബിള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. കണ്ടുപിടിക്കേണ്ട പാസ്സ്‌വേര്‍ഡ്‌ അനുസരിച്ച് വിവിധ റെയിന്‍ബോ ടേബിളുകള്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം.


2.  Offline NT Password & Registry Editor - ഇതുപയോഗിച്ചും  നമുക്ക്‌ വിന്‍ഡോസ്‌ പാസ്സ്‌വേര്‍ഡ്‌ റീസെറ്റ്‌ ചെയ്യാം. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്തതിനുശേഷം ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക്‌ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ്‌ ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ്‌ സെവെന്‍, വിസ്റ്റ, എന്‍ ടി, 2000 എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്.


3. PC Login Now- ഇതും മുകളില്‍ പറഞ്ഞതുപോലെ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക്‌ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ്‌ ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ്‌ സെവെന്‍, വിസ്റ്റ, എക്സ് പി  എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


4. വിന്‍ഡോസ്‌ പാസ്‌വേഡ് റീസെറ്റ്‌ ഡിസ്ക് - നിങ്ങള്‍ക്ക്‌ ഒരു വിന്‍ഡോസ്‌ പാസ്‌വേഡ് റീസെറ്റ്‌ ഡിസ്ക് ഉണ്ടെങ്കില്‍ താഴെ പറയുന്നതുപോലെ ചെയ്യുക.


  • ആദ്യം വിന്‍ഡോസ്‌ പാസ്‌വേഡ് റീസെറ്റ്‌ ഡിസ്ക് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക.
  • നിങ്ങളുടെ യുസര്‍ നെയിം തിരഞ്ഞെടുത്ത്‌ എന്റര്‍ അമര്‍ത്തുക.
  • ഒരു എറര്‍ മെസ്സേജ് വന്നാല്‍ ഓക്കേ അമര്‍ത്തുക.
  •  പാസ്സ്‌വേര്‍ഡ്‌ ബോക്സ്‌ ന്റെ താഴെ ഉള്ള "Reset password" എന്ന ബട്ടണ്‍ അമര്‍ത്തുക.
  • ഇനി വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്പുതിയ പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക.
  • പുതിയ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.




ഇനി  നഷ്ടപ്പെട്ടത് അഡ്മിന്‍ പാസ്സ്‌വേര്‍ഡ്‌ അല്ലെങ്കില്‍ നമുക്ക്‌ എന്തുചെയ്യാം എന്ന് നോക്കാം.


1. lusrmgr.msc ഉപയോഗിക്കാം
  • ആദ്യം സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച്‌ ബോക്സില്‍ "lusrmgr.msc" എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.
  • അതില്‍ യുസേഴ്സ് തിരഞ്ഞെടുക്കുക. 
  • പാസ്സ്‌വേര്‍ഡ്‌ മാറ്റേണ്ട യുസര്‍നെയിം റൈറ്റ് ക്ലിക്ക് ചെയ്ത് റീസെറ്റ്‌ പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുക.
  • പുതിയ പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക.
2. command prompt ല്‍ നിന്ന് പാസ്സ്‌വേര്‍ഡ്‌ മാറ്റാം. 
  • ആദ്യം സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച്‌ ബോക്സില്‍ "cmd" എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.
  • അവിടെ  "net user melbin newpass" എന്ന് ടൈപ്പ് ചെയ്യുക. (ഇവിടെ melbin എന്നത് യുസര്‍നെയിമും newpass എന്നത് പുതിയ പാസ്സ്‌വേര്‍ഡും ആണ്).

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക.





വിവിധ കമ്പ്യൂട്ടറുകളില്‍ BIOS സെറ്റിംഗ്സ് എങ്ങനെ എടുക്കാം ?

നമുക്ക്‌  പുതിയ ഒരു കമ്പ്യൂട്ടര്‍ ലഭിച്ചാല്‍ അതിന്റെ BIOS സെറ്റിംഗ്സ് എങ്ങനെ എടുക്കും എന്നതിനെപ്പറ്റി നമ്മള്‍ക്ക് മിക്കപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട് അല്ലെ..?


വിവിധ കമ്പ്യൂട്ടറുകളില്‍ BIOS സെറ്റിംഗ്സ് എങ്ങനെ എടുക്കാം എന്നാണ് ഈ പോസ്റ്റില്‍ പറയാന്‍ പോകുന്നത്.


BIOS ന്റെ പേരും അതിനുശേഷം സെറ്റിംഗ്സ് എങ്ങനെ എടുക്കാം എന്നും താഴെ ക്രമത്തില്‍ കൊടുത്തിരിക്കുന്നു.


  •  AMI/Award: ബൂട്ട് സമയത്ത് [Delete] അമര്‍ത്തുക.
  • AST Advantage, Award, Tandon: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Esc] അമര്‍ത്തുക.
  •  Toshiba: ബൂട്ട് സമയത്ത് [Esc] അമര്‍ത്തുക.
  •  Toshiba, Phoenix: ബൂട്ട് സമയത്ത്  [F1] അമര്‍ത്തുക.
  •  Compaq: മിന്നിക്കൊണ്ടിരിക്കുന്ന കഴ്സര്‍ സ്ക്രീനിന്റെ മുകള്‍ഭാഗത്ത്‌ കാണുമ്പോള്‍  [F10] അമര്‍ത്തുക.
  •  മറ്റു  ചില Compaq: ലോഗോ സ്ക്രീന്‍ കാണുമ്പോള്‍  [F10] അമര്‍ത്തുക.
  •  NEC: ബൂട്ട് സമയത്ത്  [F2] അമര്‍ത്തുക.
  •  Emachine: ബൂട്ട് സമയത്ത്  [Tab] അമര്‍ത്തുക.
  •  Dell: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Enter] അമര്‍ത്തുക.
  •  Dell Dimension L566cx: ബൂട്ട് സമയത്ത് [Delete] അമര്‍ത്തുക.
  •  മറ്റു ചില Dell: റീസെറ്റ്‌ ബട്ടണ്‍ രണ്ടുപ്രാവശ്യം അമര്‍ത്തുക.
  •  Zenith, Phoenix: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Ins] അമര്‍ത്തുക.
  •  മറ്റു ചില  Phoenix: ബൂട്ട് സമയത്ത് [Ctrl]+[Alt]+[S] അമര്‍ത്തുക.
  •  മറ്റു ചില  Phoenix: ബൂട്ട് സമയത്ത് [Ctrl]+[S] അമര്‍ത്തുക.
  •  Olivetti PC Pro: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Shift]+ നമ്പര്‍ പാഡിലെ [Del] എന്നിവ അമര്‍ത്തുക.
  •  Tandon 386: ബൂട്ട് സമയത്ത്  [Ctrl]+[Shift]+[Esc] അമര്‍ത്തുക.
  • HP: ബൂട്ട് സമയത്ത്  [F2] അമര്‍ത്തുക.
  • Sony Vaio 320 series: ബൂട്ട് സമയത്ത്  [F2] അമര്‍ത്തുക.
  • IBM thinkpad: ബൂട്ട് സമയത്ത് [F1] അമര്‍ത്തുക.


ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)



Friday, June 22, 2012

റീച്ചാര്‍ജ് കാര്‍ഡ്‌ ചുരണ്ടിയാല്‍ സ്കിന്‍ കാന്‍സര്‍ പിടിക്കുമോ..?

 നാം എല്ലാവരും മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകള്‍ വാങ്ങി ഉപയോഗിക്കുന്നവരാണല്ലോ ? ഇത്തരം മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകളില്‍ ഉള്ള 'സില്‍വര്‍ നൈട്രോ ഓക്സൈഡ്' എന്ന രാസവസ്തു ത്വക്ക് കാന്‍സര്‍ ഉണ്ടാക്കും എന്ന 'ഞെട്ടിപ്പിക്കുന്ന' ഒരു വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. (അഥവാ കണ്ടിട്ടില്ലെങ്കില്‍ ഇതാ കണ്ടോളൂ )






ഈ വിവരം അറിഞ്ഞു ഞെട്ടിയ നമ്മള്‍ മലയാളികള്‍ (ഞാനുള്‍പ്പെടെ) പിന്നെ മറ്റൊന്നും ആലോചിച്ചില്ല, അങ്ങ് ഷെയര്‍ ചെയ്തു :) .



Saturday, June 9, 2012

ടോറന്‍റ് സ്പീഡ്‌ എങ്ങനെ വര്‍ധിപ്പിക്കാം ?

വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ടോറന്‍റ് ക്ലയന്‍റ് ആണ് യു ടോറന്‍റ്.


നിങ്ങളുടെ കമ്പ്യൂട്ടറില്‍ യു ടോറന്‍റ് ഇല്ലെങ്കില്‍ അത് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


യു ടോറന്‍റ് തുറന്ന് താഴെ പറയുന്നതുപോലെ ചെയ്യുക.


ആദ്യം  നിലവില്‍ ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഫയല്‍ ക്ലിക്ക് ചെയ്യുക.






ഇനി Options > Prefrences > Advanced എടുക്കുക.




ഇനി  താഴെ പറയുന്ന field കള്‍ 80ല്‍ കുറവാണെങ്കില്‍ 80 ആക്കുക.


bt.auto_ul_sample_average
bt.auto_ul_sample_window
bt.ban_ratio
bt.ban_threshold
bt.connect_speed
net.max_halfopen 
rss.update_interval


ഇനി OK ക്ലിക്ക് ചെയ്യുക.


ഇനി നിലവില്‍ ഡൌണ്‍ലോഡ് ചെയ്യുന്ന ടോറന്‍റ് റൈറ്റ് ക്ലിക്ക് ചെയ്ത് Bandwidth Allocation - High ആക്കുക.


ഇപ്പോള്‍ നിങ്ങളുടെ ടോറന്‍റ് സ്പീഡ്‌ വര്‍ധിച്ചതായി കാണാന്‍ കഴിയും.

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)





Thursday, June 7, 2012

Rar ഫയല്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ കണ്ടെത്താം ?

winrar ഫയലുകളുടെ പാസ്സ്‌വേര്‍ഡ്‌ എളുപത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നെ പറ്റിയാണ് ഇവിടെ പറയുന്നത്.


winrar ഫയലുകളുടെ പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താന്‍ സാധ്യമായ ഒരേയൊരു മാര്‍ഗം 'Brute force attack' ആണ്. സാധ്യമായ എല്ലാ പാസ്സ്‌വേര്‍ഡ്‌ കളും പ്രയോഗിച്ചുനോക്കുക എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ ഇത് ചെയ്യാനാകും.








Monday, June 4, 2012

ഹാര്‍ഡ്‌ ഡിസ്ക് ഫോര്‍മാറ്റ്‌ ചെയ്യാതെ പാര്‍ട്ടിഷന്‍ ചെയ്യാം

ഈ പോസ്റ്റിലൂടെ ഹാര്‍ഡ്‌ ഡിസ്കിലെ വിവരങ്ങള്‍ നഷ്ട്ടപ്പെടാതെയും മറ്റു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെയും  പാര്‍ട്ടിഷന്‍ ചെയ്യുന്നതെങ്ങനെ എന്ന് മനസിലാക്കാം.


ഈ രീതി വിന്‍ഡോസ്‌ എക്സ് പിയിലും, വിസ്റ്റയിലും, സെവെനിലും ഉപയോഗിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിലോ ലപ്ടോപിലോ ഒരു  പാര്‍ട്ടിഷനേ ഉള്ളൂ എങ്കില്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്.


ഇത്  എങ്ങനെ ചെയ്യാം എന്ന് നോക്കാം.


ആദ്യം കണ്ട്രോള്‍ പാനല്‍ എടുക്കുക.










Sunday, June 3, 2012

വി എല്‍ സി പ്ലേയര്‍ ഉപയോഗിച്ച് വീഡിയോ കണ്‍വേര്‍ട്ട് ചെയ്യാം

ലഭ്യമായതില്‍ വെച്ച് ഏറ്റവും നല്ല വീഡിയോ പ്ലയെര്‍ കളില്‍ ഒന്നാണ് വി എല്‍ സി പ്ലേയര്‍ എന്നതില്‍ സംശയമില്ല. വി എല്‍ സി പ്ലേയറില്‍ വീഡിയോകള്‍ കണ്‍വേര്‍ട്ട് ചെയ്യാനും സാധിക്കും.
വി എല്‍ സി പ്ലേയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.


ആദ്യം വി എല്‍ സി പ്ലേയര്‍ ഓപ്പണ്‍ ചെയ്തു Media -> Convert/Save ക്ലിക്ക് ചെയ്യുക.








Saturday, June 2, 2012

കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ ക്രാഷ് ആകുന്നു. എന്തുകൊണ്ട് ?

നമ്മള്‍ എല്ലാവര്ക്കും സാധാരണ നേരിടാറുള്ളഒരു പ്രശ്നം ആണ് ഇത്. ചിലപ്പോള്‍ ഒരു ജോലി ചെയ്ത് തീരാറാകുമ്പോള്‍ ആയിരിക്കും ക്രാഷ് ആകുന്നത്. ചിലപ്പോള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിന്നനില്‍പ്പില്‍ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ആകുന്നു. ഇതൊകെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും എന്തൊക്കെയാണ് അതിന്റെ പരിഹാരങ്ങള്‍ എന്നും നമുക്ക് നോക്കാം.


1. കറപ്‌റ്റ് ആയ റെജിസ്ട്രി ഫയലുകള്‍


എല്ലാ വിന്‍ഡോസ്‌ കമ്പ്യൂട്ടര്‍ കളിലും ഉള്ള ഒന്നാണ് റെജിസ്ട്രി. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ധാരാളം ഫയലുകള്‍ റെജിസ്ട്രിയില്‍ ഉണ്ട്. തുടര്‍ച്ചയായ ഉപയോഗത്തിന്റെ ഫലമായി ആ ഫയലുകള്‍ കറപ്‌റ്റ് ആകാനോ മറ്റു പ്രശ്നങ്ങള്‍ സംഭാവിക്കാനോ സാധ്യത ഉണ്ട്. അങ്ങനെ പ്രശ്നങ്ങള്‍ സംഭവിക്കുമ്പോള്‍ അത് കമ്പ്യൂട്ടര്‍ നെ മൊത്തത്തില്‍ ബാധിക്കുന്നു. തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ ക്രാഷ് അതിന്റെ ലക്ഷണമായിരിക്കാം. ഇത് പരിഹരിക്കാനായി വിന്‍ഡോസ്‌ റെജിസ്ട്രി ക്ലീനിംഗ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം പ്രോഗ്രാമുകള്‍ റെജിസ്ട്രിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തുകയും അത് പരിഹരിക്കുകയും ചെയ്യും. റെജിസ്ട്രി ക്ലീനര്‍ ഉപയോഗിച്ചതിന് ശേഷവും പ്രശ്നങ്ങള്‍ അവശേഷിക്കുന്നു എങ്കില്‍ അത് വേറെ എന്തെങ്കിലും കാരണം കൊണ്ട് ആയിരിക്കാം.






നോകിയ ജാവ s40 മൊബൈല്‍ ഫോണില്‍ സ്ക്രീന്‍ഷോട്ട് എടുക്കാം

നോക്കിയ s40 മൊബൈല്‍ ഫോണില്‍ സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള സോഫ്റ്റ്‌വെയറുകള്‍ നിലവില്‍ ലഭ്യമല്ല. പക്ഷെ ഒരു കമ്പ്യൂട്ടറും ഡാറ്റ കേബിള്‍ ഉം ഉണ്ടെങ്കില്‍ അത് സാധ്യമാണ്.


നിങ്ങള്‍  ചെയ്യേണ്ടത്‌ ഇത്രമാത്രം.


ഈ ലിങ്കില്‍ നിന്ന് 'Nokia Software Dumper' ഡൌണ്‍ലോഡ് ചെയ്യുക.


നോകിയയുമായി ബന്ധപ്പെട്ട എല്ലാ പ്രോഗ്രാമുകളും ക്ലോസ് ചെയ്യുക. (ആവശ്യമെങ്കില്‍ ടാസ്ക്‌ മാനേജര്‍ ഉപയോഗിക്കുക)


നോക്കിയ സ്ക്രീന്‍ ഡംപ് സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.




ബി എസ് എന്‍ എല്‍ Teracom lw 272 ഡാറ്റ കാര്‍ഡ്‌ അണ്‍ലോക്ക് ചെയ്യാം

ബി എസ് എന്‍ എല്‍ Teracom lw 272 ഡാറ്റ കാര്‍ഡ്‌ എങ്ങനെ അണ്‍ലോക്ക് ചെയ്യാം എന്ന് നമുക്ക്‌ നോക്കാം.






ആദ്യം സിം കാര്‍ഡ്‌ (ഏതെങ്കിലും) ഇട്ടതിനുശേഷം സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.



അപ്പോള്‍ 'Invalid SIM card. Modem will close' എന്ന് കാണിക്കും. അപ്പോള്‍ 'OK' കൊടുത്ത് പ്രോഗ്രാം ക്ലോസ് ചെയ്യുക.


ഡാറ്റ കാര്‍ഡ്‌ അഴിച്ചുമാറ്റിയതിനുശേഷം ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു ഓപ്പണ്‍ ചെയ്യുക.


അതിനുശേഷം വീണ്ടും ഡാറ്റ കാര്‍ഡ്‌ പ്ലഗ് ചെയ്ത് 'BSNL 3G' ഓപ്പണ്‍ ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള സിം കാര്‍ഡ്‌ ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ പ്രവേശിക്കാവുന്നതാണ്.






ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)



Friday, June 1, 2012

മാനുവല്‍ ഡി എന്‍ എസ് എങ്ങനെ ഉപയോഗിക്കാം

നമ്മള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇന്റര്‍നെറ്റ്‌ സേവനദാതാവിന്റെ ഡി എന്‍ എസ് ആയിരിക്കും നാം ഉപയോഗിക്കുന്നത്. അതിനു പകരമായി നമുക്ക്‌ മറ്റു ഡി എന്‍ എസുകളും ഉപയോഗിക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് 'ഗൂഗിള്‍ പബ്ലിക്‌ ഡി എന്‍ എസ്'.


ഇത് എങ്ങനെ കോണ്‍ഫിഗര്‍ ചെയ്യാം എന്ന് നോക്കാം.


നിങ്ങള്‍ വിന്‍ഡോസ്‌ 7 ആണ് ഉപയോഗിക്കുന്നതെങ്കില്‍ താഴെ പറയുന്ന പടികള്‍ നോക്കുക :




ആദ്യം 'Control Panel ല്‍ പോയി 'Network and Internet' തിരഞ്ഞെടുക്കുക.




അതിനുശേഷം 'Network and Sharing Center' ഓപ്പണ്‍ ചെയ്യുക.


അതിനുശേഷം 'Change adapter settings' തിരഞ്ഞെടുക്കുക.


നിങ്ങളുടെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'Properties' എടുക്കുക.
അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിന്ന് 'TCP/IPv4service' ക്ലിക്ക് ചെയ്ത് 'Properties' ക്ലിക്ക് ചെയ്യുക.










ഇനി വരുന്ന വിന്‍ഡോവില്‍  DNS സെക്ഷന്‍ നോക്കുക. അവിടെ ചില നമ്പറുകള്‍ കാണുന്നുണ്ടെങ്കില്‍ ദയവായി അത കുറിച്ചുവെക്കുക. കാരണം ഒരുപക്ഷെ നിങ്ങള്‍ക്ക് പഴയ ഡി എന്‍ എസിലേക്ക് തിരിച്ചു പോകണമെന്ന് തോന്നിയാല്‍ അത സഹായകമായിരിക്കും.


അവിടെ ' use the following DNS server' സെലക്ട്‌ ചെയ്യുക.
Preferred DNS server ആയി 8.8.8.8 കൊടുക്കുക.
Alternate DNS server ആയി 8.8.4.4 കൊടുത്ത് 'OK' അമര്‍ത്തുക.






ഇനി ബ്രൌസറില്‍ ഇന്റര്‍നെറ്റ്‌ എടുത്തു നോക്കു.
പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്താല്‍ മതിയാകും.


ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)



ഇ മെയിലുകള്‍ മൊബൈല്‍ ഫോണില്‍ എസ് എം എസ് ആയി വായിക്കാം

ഇ മെയില്‍ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് ഫോര്‍വേഡ് ചെയ്യുന്ന ധാരാളം വെബ്സൈറ്റുകള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലഭ്യമായ ചില വെബ്സൈറ്റ്‌കളെപ്പറ്റി ഇവിടെ പറയാം.


http://way2sms.com
http://site2sms.com
http://weekwill.com


ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.





way2sms ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക. അതിനുശേഷം 'മെയില്‍ അലെര്‍ട്ട്' ആക്ടിവേറ്റ് ചെയ്യുക.


 അതിനുശേഷം അവര്‍ തരുന്ന ഇ മെയില്‍ അഡ്രെസ്സ് കോപ്പി ചെയ്യുക.








അതിനുശേഷം നിങ്ങളുടെ ജി മെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
സെറ്റിംഗ്സ് ല്‍ Forwarding and POP/IMAP തിരഞ്ഞെടുക്കുക.
അതിനുശേഷം മുന്‍പ്‌ കോപ്പി ചെയ്ത ഇ മെയില്‍ അഡ്രെസ്സ് പേസ്റ്റ് ചെയ്ത് നെക്സ്റ്റ് അമര്‍ത്തുക.
നിങ്ങളുടെ  way2sms ഇന്‍ബോക്സ്‌ ലേക്ക് ഒരു ഇ മെയില്‍ വന്നിട്ടുണ്ടാകും.


ഈ മെയിലില്‍ കാണുന്ന 'Confirmation code' കോപ്പി ചെയ്ത് ജി മെയിലില്‍ പേസ്റ്റ് ചെയ്ത് Verify ചെയ്യുക.


ഇനി നിങ്ങളുടെ ഇ മെയില്‍ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എസ് എം എസ് ആയി ലഭിക്കുന്നതായിരിക്കും. :)


ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)





ഇന്‍റര്‍നെറ്റില്‍ നിന്ന് സൗജന്യമായി എം എം എസ് അയക്കാം

ഇന്‍റര്‍നെറ്റില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് സൗജന്യമായി എസ് എം എസ് അയക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റുകള്‍ ധാരാളം ഉണ്ട് പക്ഷെ എം എം എസ് സൈറ്റുകള്‍ കുറവാണ്‌. ചില വെബ്സൈറ്റുകള്‍ താഴെ കൊടുക്കുന്നു.


http://www.seasms.com/ (ഇവിടെ റജിസ്ട്രേഷന്‍ ആവശ്യമില്ല)
http://www.mms-club.com/ (ഇവിടെ റജിസ്ട്രേഷന്‍ ആവശ്യമാണ്)

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)