Thursday, May 31, 2012

Filled Under:
, , ,

റോമിംഗ് ഇല്ലാതാവും; പുതിയ ടെലികോം നയത്തിന് അംഗീകാരം.

പുതിയ ടെലികോം നയത്തിന് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുതിയ നിയമം അനുസരിച്ച് മൊബൈല്‍ വരിക്കാര്‍ക്ക്‌ റോമിംഗ് നിരക്കുകള്‍ ഇല്ലാതാകും. രാജ്യമാകെ ഒറ്റ നമ്പര്‍ ഉപയോഗിക്കുവാനും സാധിക്കും.
പുതിയ നിയമമനുസരിച്ച് സ്പെക്ട്രം വിതരണത്തിന് പുതിയ മനധന്ദങ്ങള്‍ ഏര്‍പ്പെടുത്തും.
3 ജി സ്പെക്ട്രം പങ്കുവയ്ക്കാന്‍ അനുവദിക്കില്ലെന്നും പത്തുവര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ വ്യവസ്ഥകളുണ്ടെന്നും പ്രഖ്യാപിച്ച്  2012 ഫെബ്രുവരിയിലാണ് ടെലികോം മന്ത്രി കപില്‍ സിബല്‍ പുതിയ ടെലികോം നയം പ്രഖ്യാപിച്ചത്‌. മൊബൈല്‍ ഫോണുകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന ആവൃത്തിയിലുള്ള സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീസും പുതിയ ടെലികോം നയത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.





0 comments:

Post a Comment