Thursday, June 7, 2012

Rar ഫയല്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ കണ്ടെത്താം ?

winrar ഫയലുകളുടെ പാസ്സ്‌വേര്‍ഡ്‌ എളുപത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നെ പറ്റിയാണ് ഇവിടെ പറയുന്നത്.


winrar ഫയലുകളുടെ പാസ്സ്‌വേര്‍ഡ്‌ കണ്ടെത്താന്‍ സാധ്യമായ ഒരേയൊരു മാര്‍ഗം 'Brute force attack' ആണ്. സാധ്യമായ എല്ലാ പാസ്സ്‌വേര്‍ഡ്‌ കളും പ്രയോഗിച്ചുനോക്കുക എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ ഇത് ചെയ്യാനാകും.










ഇവിടെ 'crark' എന്ന ഒരു 'Command Line Utility' യെ പറ്റിയാണ് ഇവിടെ പറയുന്നത്.


ആദ്യം ഈ ലിങ്കില്‍നിന്നു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.


ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.


ആദ്യം ടെസ്ക്ടോപില്‍ 'crark' എന്ന ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക.


അതിനുശേഷം ഡൌണ്‍ലോഡ് ചെയ്ത ഫയലുകളും പാസ്സ്‌വേര്‍ഡ്‌ കണ്ടെത്തേണ്ട .rar ഫയലും ആ ഫോല്ടെരിലേക്ക് കോപ്പി ചെയ്യുക.


പിന്നെ 'Run' എടുത്ത് (Winkey + R) അതില്‍ cmd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ കീ അമര്‍ത്തുക.


അപ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.














അവിടെ cd desktop\crark എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.


ഡൌണ്‍ലോഡ് ചെയ്ത ഫോള്‍ഡറില്‍ ഉള്ള english.def എന്ന ഫയല്‍ password.def എന്ന് റീനെയിം ചെയ്ത് യൂസര്‍ ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. (ഇവിടെ D:\Users\# melbin\ )


അതിനുശേഷം crark-ocl.exe images.rar എന്ന് ടൈപ്പ് ചെയ്യുക. (ഇവിടെ പാസ്സ്‌വേര്‍ഡ്‌ കണ്ടുപിടിക്കേണ്ട ഫയല്‍ ആണ് images.rar അത് മാറ്റി നിങ്ങള്‍ക്ക്‌ ആവശ്യമുള്ള ഫയല്‍ കൊടുക്കുക )


അപ്പോള്‍ ഇങ്ങനെ ഒരുഔട്പുട്ട് ചിലപ്പോള്‍ വരും.




ഇത് നിങ്ങളുടെ ഫയലിന്റെ header encrypted ആണെന്ന് പറയുന്നു.


ഇപ്പോള്‍ crark-hp-ocl.exe images.rar എന്ന് ടൈപ്പ് ചെയ്യുക.


അപ്പോള്‍ ഇങ്ങനെ കാണാന്‍ കഴിയും.




ഇപ്പോള്‍ നിങ്ങളുടെ ഫയലില്‍ Brute force attack നടത്തുകയാണ്.


അത് പൂര്‍ത്തിയാകുമ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ഇങ്ങനെ കാണിക്കും: (ഇവിടെ പാസ്സ്‌വേര്‍ഡ്‌ asdf എന്നാണ് )




നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഗ്രാഫിക് കാര്‍ഡ്‌ ഉണ്ടെങ്കില്‍ ഇത് കൂടുതല്‍ വേഗത്തില്‍ നടക്കും.


ഈ സോഫ്റ്റ്‌വെയറിനു ചില പരിമിതികള്‍ ഉണ്ട്. ആറ് അക്ഷരങ്ങളില്‍ കൂടുതലുള്ള പാസ്സ്‌വേര്‍ഡ്‌ കള്‍ കണ്ടെത്താന്‍ ഇത് ഉപയോഗിക്കാന്‍ പറ്റില്ല. ( ആറ് അക്ഷരങ്ങളില്‍ കൂടുതലുള്ള പാസ്സ്‌വേര്‍ഡ്‌ കള്‍ കണ്ടെത്താന്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ നെ പറ്റി അടുത്ത പോസ്റ്റില്‍ പറയാം... ദയവായി കാത്തിരിക്കുമല്ലോ... ;) )


(ഇത് കുറച്ചു കൂടുതല്‍ ആയിപ്പോയെങ്കില്‍ ക്ഷമിക്കുക.. ഇത് ഏറ്റവും എളുപ്പമായി അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്‌)




ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായിരുന്നോ...? എങ്കില്‍ ഷെയര്‍ ചെയ്യുക...
അപ്ഡേറ്റുകള്‍ ഫേസ്ബുക്കില്‍ ലഭിക്കാന്‍ ഈ ബ്ലോഗ്‌ ലൈക്‌ ചെയ്യുക.... :)


ദയവായി  നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക





3 comments:

  1. എത്ര സമയം എടുക്കും ?

    ReplyDelete
    Replies
    1. പാസ്സ്‌വേര്‍ഡ്‌ന്റെ നീളം അനുസരിച്ച് സമയം കൂടുതല്‍ എടുക്കും. 4 അക്ഷരം ആണെങ്കില്‍ സാധാരണ കമ്പ്യൂട്ടറില്‍ ഒരു മണിക്കൂറോളം എടുക്കും..

      Delete
  2. ente systethil ethu work aavunnilla

    ReplyDelete