Sunday, June 3, 2012

വി എല്‍ സി പ്ലേയര്‍ ഉപയോഗിച്ച് വീഡിയോ കണ്‍വേര്‍ട്ട് ചെയ്യാം

ലഭ്യമായതില്‍ വെച്ച് ഏറ്റവും നല്ല വീഡിയോ പ്ലയെര്‍ കളില്‍ ഒന്നാണ് വി എല്‍ സി പ്ലേയര്‍ എന്നതില്‍ സംശയമില്ല. വി എല്‍ സി പ്ലേയറില്‍ വീഡിയോകള്‍ കണ്‍വേര്‍ട്ട് ചെയ്യാനും സാധിക്കും.
വി എല്‍ സി പ്ലേയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.


ആദ്യം വി എല്‍ സി പ്ലേയര്‍ ഓപ്പണ്‍ ചെയ്തു Media -> Convert/Save ക്ലിക്ക് ചെയ്യുക.












അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ ഫയല്‍ എന്ന ടാബില്‍ Add ക്ലിക്ക് ചെയ്ത് കണ്‍വേര്‍ട്ട് ചെയ്യേണ്ട ഫയല്‍ തിരഞ്ഞെടുക്കുക. സബ് ടൈറ്റില്‍ കൊടുക്കണമെങ്കില്‍ 'Subtitle' ടിക്ക്‌ ചെയ്ത് സബ് ടൈറ്റില്‍ ഫയല്‍ തിരഞ്ഞെടുക്കുക.




ഇനി Convert/Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന ഡയലോഗ് ബോക്സില്‍ കണ്‍വേര്‍ട്ട് ചെയ്യപ്പെട്ട ഫയല്‍ ലഭ്യമാകേണ്ട ഫോള്‍ഡര്‍ഉം ഫയലിന്റെ പേരും കൊടുക്കുക. വീഡിയോ പ്രൊഫൈലും തിരഞ്ഞെടുത്ത് Start ക്ലിക്ക് ചെയ്യുക.. (ചിത്രം കാണുക )




ഇപ്പോള്‍  വീഡിയോ പ്ലേ ചെയ്യപ്പെടുന്നതിനോടൊപ്പം കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്നതായി കാണാം.

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)






0 comments:

Post a Comment