Saturday, June 2, 2012

നോകിയ ജാവ s40 മൊബൈല്‍ ഫോണില്‍ സ്ക്രീന്‍ഷോട്ട് എടുക്കാം

നോക്കിയ s40 മൊബൈല്‍ ഫോണില്‍ സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള സോഫ്റ്റ്‌വെയറുകള്‍ നിലവില്‍ ലഭ്യമല്ല. പക്ഷെ ഒരു കമ്പ്യൂട്ടറും ഡാറ്റ കേബിള്‍ ഉം ഉണ്ടെങ്കില്‍ അത് സാധ്യമാണ്.


നിങ്ങള്‍  ചെയ്യേണ്ടത്‌ ഇത്രമാത്രം.


ഈ ലിങ്കില്‍ നിന്ന് 'Nokia Software Dumper' ഡൌണ്‍ലോഡ് ചെയ്യുക.


നോകിയയുമായി ബന്ധപ്പെട്ട എല്ലാ പ്രോഗ്രാമുകളും ക്ലോസ് ചെയ്യുക. (ആവശ്യമെങ്കില്‍ ടാസ്ക്‌ മാനേജര്‍ ഉപയോഗിക്കുക)


നോക്കിയ സ്ക്രീന്‍ ഡംപ് സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.






നിങ്ങളുടെ ഫോണ്‍ യു എസ് ബി വഴി കണക്ട് ചെയ്ത് പി സി സ്യുട്ട് അല്ലെങ്കില്‍ ഓ വി ഐ സ്യുട്ട് മോഡ് തിരഞ്ഞെടുക്കുക.


നോക്കിയ സ്ക്രീന്‍ ഡംപ് സോഫ്റ്റ്‌വെയറില്‍ 'കണക്ട്' അമര്‍ത്തുക. (കണക്ട് ആയാല്‍ ഒരു പോപ്‌ അപ്പ്‌ നോട്ടിഫിക്കേഷന്‍ കാണാം.)








സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ 'ഡംപ്' ബട്ടണ്‍ അമര്‍ത്തുക.



എടുത്ത  ഇമേജ് സേവ് ചെയ്യാന്‍ 'സേവ് ഡംപ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (കൂടുതല്‍ വ്യക്തത ഉള്ള ചിത്രങ്ങള്‍ ലഭിക്കാന്‍ PNG ഫോര്‍മാറ്റ്‌ ഉപയോഗിക്കുക.)

ജാവ അപ്ലിക്കേഷന്‍ കളുടെ ചിത്രം എടുക്കാന്‍ 'ജാവ' എന്നെഴുതിയതിന് നേരെ ടിക്ക്‌ ചെയ്യുക.
ഒരു ഡയലോഗ് ബോക്സ്‌ വന്നാല്‍ 'Confirm' ചെയ്ത് 'Dump' അമര്‍ത്തുക.

സ്ക്രീന്‍ഷോട്ട് എടുത്തുകഴിഞ്ഞാല്‍ File > Disconnect ക്ലിക്ക് ചെയ്ത് യു എസ് ബി കേബിള്‍ അഴിച്ചുമാറ്റാവുന്നതാണ്.

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)





1 comments:

  1. എന്‍റെ ഫോണ്‍ നോക്കിയ x2 ആണ് .
    ഇതില്‍ കണക്റ്റ് ആകുന്നില്ല

    ReplyDelete