Saturday, June 2, 2012

കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ ക്രാഷ് ആകുന്നു. എന്തുകൊണ്ട് ?

നമ്മള്‍ എല്ലാവര്ക്കും സാധാരണ നേരിടാറുള്ളഒരു പ്രശ്നം ആണ് ഇത്. ചിലപ്പോള്‍ ഒരു ജോലി ചെയ്ത് തീരാറാകുമ്പോള്‍ ആയിരിക്കും ക്രാഷ് ആകുന്നത്. ചിലപ്പോള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിന്നനില്‍പ്പില്‍ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ആകുന്നു. ഇതൊകെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും എന്തൊക്കെയാണ് അതിന്റെ പരിഹാരങ്ങള്‍ എന്നും നമുക്ക് നോക്കാം.


1. കറപ്‌റ്റ് ആയ റെജിസ്ട്രി ഫയലുകള്‍


എല്ലാ വിന്‍ഡോസ്‌ കമ്പ്യൂട്ടര്‍ കളിലും ഉള്ള ഒന്നാണ് റെജിസ്ട്രി. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ധാരാളം ഫയലുകള്‍ റെജിസ്ട്രിയില്‍ ഉണ്ട്. തുടര്‍ച്ചയായ ഉപയോഗത്തിന്റെ ഫലമായി ആ ഫയലുകള്‍ കറപ്‌റ്റ് ആകാനോ മറ്റു പ്രശ്നങ്ങള്‍ സംഭാവിക്കാനോ സാധ്യത ഉണ്ട്. അങ്ങനെ പ്രശ്നങ്ങള്‍ സംഭവിക്കുമ്പോള്‍ അത് കമ്പ്യൂട്ടര്‍ നെ മൊത്തത്തില്‍ ബാധിക്കുന്നു. തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ ക്രാഷ് അതിന്റെ ലക്ഷണമായിരിക്കാം. ഇത് പരിഹരിക്കാനായി വിന്‍ഡോസ്‌ റെജിസ്ട്രി ക്ലീനിംഗ് പ്രോഗ്രാമുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം പ്രോഗ്രാമുകള്‍ റെജിസ്ട്രിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തുകയും അത് പരിഹരിക്കുകയും ചെയ്യും. റെജിസ്ട്രി ക്ലീനര്‍ ഉപയോഗിച്ചതിന് ശേഷവും പ്രശ്നങ്ങള്‍ അവശേഷിക്കുന്നു എങ്കില്‍ അത് വേറെ എന്തെങ്കിലും കാരണം കൊണ്ട് ആയിരിക്കാം.








2. ചിട്ടയിലല്ലാത്ത ഫയലുകള്‍


വിന്‍ഡോസ്‌ ഓപറേറ്റിംഗ് സിസ്റ്റം നാം ഉപയോഗിക്കുമ്പോള്‍ ഫയലുകള്‍ തുടര്‍ച്ചയായ മെമ്മറി സ്ഥാനങ്ങളില്‍ അല്ല എല്ലായ്പ്പോഴും എഴുതപ്പെടുന്നത്. അങ്ങനെ കുറേ കാലം കഴിയുമ്പോള്‍ ഈ ചിട്ടയിലല്ലാത്ത ഫയലുകള്‍ കമ്പ്യൂട്ടര്‍ ക്രാഷ് ആകാന്‍ കാരണമായേക്കാം. സന്തോഷകരം എന്ന് പറയട്ടെ ഇത് പരിഹരിക്കാനുള്ള ഉപാധി വിന്‍ഡോസില്‍ തന്നെ ലഭ്യമാണ്. 'Disk Defragmentation Utility'. മാത്രമല്ല ഇത് ചെയ്യാനായി ധാരാളം സോഫ്റ്റ്‌വെയര്‍ കളും ലഭ്യമാണ്.


3. ഹാനികരമായ സോഫ്റ്റ്‌വെയര്‍


ഹാനികരമായ സോഫ്റ്റ്‌വെയര്‍ പല രൂപത്തില്‍ ഉണ്ട്. അത് ഒരുപക്ഷെ ഒരു ഇ മെയില്‍ അറ്റാച്മെന്റ് തുറന്നപ്പോള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടിയ ഒരു വൈറസ്‌ ആയിരിക്കാം. അല്ലെങ്കില്‍ ഒരു ഡൌണ്‍ലോഡ്ന്റെ കൂടെ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഒരു ആട്വെയര്‍ (Adware) ആയിരിക്കാം. എന്തൊക്കെ ആണെങ്കിലും ഹാനികരമായ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയമില്ല. ഇതിനുപരിഹാരമായി ഇന്ന് ധാരാളം ആന്റിവൈറസ് പ്രോഗ്രാമുകള്‍ ലഭ്യമാണ്. അത് കമ്പ്യൂട്ടര്‍ കൃത്യമായ ഇടവേളകളില്‍ സ്കാന്‍ ചെയ്യുകയും ഹാനികരമായ സോഫ്റ്റ്‌വെയര്‍കളെ  ഒഴിവാക്കുകയും ചെയ്യുന്നു. ഇതിന്റെ സ്ഥിരമായ ഉപയോഗം കൊണ്ട് സിസ്റ്റം ക്രാഷ് എന്ന പ്രശ്നം ഒരു പരിധി വരെ തടയാനാകും.


4. ആവശ്യമായ മെമ്മറിയുടെ ലഭ്യതക്കുറവ്


നമ്മള്‍  ഒരു പുതിയ കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ അതില്‍ ധാരാളം മെമ്മറി ഉണ്ടെന്നു നമുക്ക്‌ തോന്നാം പക്ഷെ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ അത് ഉപയോഗിച്ചുതീര്‍ന്നേക്കാം. അതുകൊണ്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യത്തിന് മെമ്മറി ഫ്രീ ഉണ്ടെന്നു ഉറപ്പുവരുത്തുക. ലഭ്യമായ മെമ്മറി കുറവാണെങ്കില്‍ ഒരു പി സി ക്ലീനപ്‌ പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. ഇത് ആവശ്യമില്ലാത്ത ഫയലുകള്‍ തെരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്യാന്‍ നമ്മെ സഹായിക്കും.


5. സി പി യുവിന്റെ ഓവര്‍ ഹീറ്റിങ്ങ്


മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തുനോക്കിയിട്ടും കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ ക്രാഷ് ആകുന്നുണ്ടെങ്കില്‍ അത് ഒരു ഹാര്‍ഡ്‌വെയര്‍ പ്രശ്നം ആയിരിക്കാം. അതില്‍ പ്രധാനപ്പെട്ട ഒരു പ്രശ്നം ആണ് സി പി യുവിന്റെ ഓവര്‍ ഹീറ്റിങ്ങ്. സി പി യുവിന്റെ ഊഷ്മാവ് നിയന്ത്രിക്കാനായി അതില്‍ ഒരു ഫാന്‍ ഘടിപ്പിച്ചിട്ടുണ്ട്. ആ ഫാനിന് തുടര്‍ച്ചയായ ഉപയോഗം മൂലം എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ കമ്പ്യൂട്ടര്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാതെ വരും. സി പി യു ഫാന്‍ മാറ്റിവെച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.


ഇതൊന്നുമല്ലെ പ്രശ്നമെങ്കില്‍ കമ്പ്യൂട്ടറില്‍ നിങ്ങള്‍ ചെയ്യുന്ന ജോലി ആ കമ്പ്യൂട്ടര്‍ ന് താങ്ങാവുന്നതിലും അധികമായിരിക്കും. ഒരു പുതിയ മദര്‍ബോര്‍ഡോ പ്രോസ്സസ്സറോ ഗ്രാഫിക് കാര്‍ഡോ ആവശ്യാനുസരണം  വാങ്ങി ഘടിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)





1 comments:

  1. Regclean software with serial key onnu kittumo?

    ReplyDelete